ഇന്ത്യയുമായുള്ള സൌഹൃദം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഇന്ത്യയുമായുള്ള സൌഹൃദം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെചിയംഗ്. സുപ്രധാന അയല്‍രാജ്യമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സുദീര്‍ഘമായ ബന്ധമുണ്ട്. നയതന്ത്രതലത്തിലുള്ള പരസ്പര വിശ്വാസത്തോടെ ബന്ധവും സൗഹൃദവും മെച്ചപ്പെടുത്താന്‍ കഴിയും. തന്റെ സന്ദര്‍ശനം വഴി അതിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെചിയംഗ്. രാവിലെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ലീ.

തുടര്‍ന്ന് ലീയും സിംഗുമായുള്ള കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസില്‍ നടന്നു. പ്രദേശികവും രാജ്യാന്തര തലത്തിലുള്ളതുമായ നിരവധി സുപ്രധാന വിഷയങ്ങള്‍ ഇരുവരുടെയും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ചര്‍ച്ചയ്ക്കു ശേഷം സംയുക്ത പ്രസ്താവനയും പുറത്തുവരും.

മാര്‍ച്ചില്‍ അധികാരമേറ്റ ലീയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. മൂന്നു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ലീ സുപ്രധാന കരാറുകളിലും ഒപ്പുവച്ചേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :