ഇന്ത്യയില്‍ പുരുഷപീഡനം വര്‍ധിക്കുന്നു; സ്ത്രീകള്‍ക്കെതിരേ 7000 പരാതികള്‍!

ചെന്നൈ| WEBDUNIA|
PRO
PRO
ഇന്ത്യയില്‍ പുരുഷ പീഡനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഫോര്‍ മെന്‍ എന്ന സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്‌. ഇത്തരത്തില്‍ 7000 പരാതികളാണ് സ്ത്രീകള്‍ക്കെതിരേ ലഭിച്ചത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ മാനസീകമായി പീഡിപ്പിക്കുന്നതായും ചില കേസുകളില്‍ മര്‍ദ്ദനവും കള്ളക്കേസ്‌ കുടുക്കലുമെല്ലാം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍ ബിസിനസ്‌ കാരനായിരുന്ന 40 കാരനായ മണികണ്‌ഠന്റേതാണ്‌ ഇത്തരത്തിലൊരു പീഡനത്തിന്റെ ഇരയാണ്. വേലാച്ചേരിയില്‍ നിന്നുള്ള ബിസിനസ്‌കാരനായ ഇയാളെ പണമുണ്ടാക്കിയിരുന്ന കാലത്ത്‌ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ ബിസിനസ്‌ തകര്‍ന്നപ്പോള്‍ അധ്യാപികയായ ഭാര്യ ഇയാളെ തൊഴിക്കാന്‍ തുടങ്ങിയെന്നാണ് പരാതി.

സംഘടനയില്‍ പരാതി ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത്‌ ചെന്നൈയില്‍ നിന്നാണ്. 5000 പരാതിയാണ് ഇവിടെനിന്ന് ലഭിച്ചത്‌. അയ്യായിരത്തില്‍ 400 എണ്ണം വിവാഹമോചനവുമായി ബന്ധപ്പെട്ടവയായിരുന്നു. മുംബൈയില്‍ നിന്ന് 2000 പരാതികള്‍ ലഭിച്ചു.

നീണ്ടകാലമായി ഭാര്യയുടെ പീഡനം സഹിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഭൂരിപക്ഷം പരാതികളുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സ്‌ത്രീകള്‍ക്ക്‌ ഗുണകരമാകുന്ന നിയമം കടുത്തതാക്കിയതോടെ സാധുക്കളായ പുരുഷന്‍മാര്‍ക്കെതിരേ പല സ്‌ത്രീകളും ഇത്‌ പ്രയോഗിക്കുന്നതായിട്ട്‌ ആരോപണമുണ്ട്‌. ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ എല്ലാ എട്ടു മിനിറ്റിലും ഓരോ വിവാഹിതരായ പുരുഷന്‍മാര്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന്‌ നേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വെളിപ്പെടുത്തി. സ്ത്രീകളുടെ പരപുരുഷബന്ധവും ചൂണ്ടിക്കാട്ടിയുള്ള പരാതികളും ഏറെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :