ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ഓസ്ട്രേലിയയില്‍ മര്‍ദ്ദനം

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (19:27 IST)
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ഒരു ടാക്സി ഡ്രൈവര്‍ കൂടി ആക്രമണത്തിനിരയായി. ഓസ്ട്രേലിയയിലെ യുവ ഫുട്ബോള്‍ താരമായ മൈക്കല്‍ ഹര്‍ലിയാണ് ഇന്ത്യക്കാരനായ ഡ്രൈവറെ കൈയ്യേറ്റം ചെയ്തത്.

എസ്സെന്‍ഡന്‍ ഫുട്ബോള്‍ താരമായ ഹര്‍ലി ദക്ഷിണ മെല്‍ബണിലെ ഒരു നൈറ്റ് ക്ലബ്ബിനടുത്ത് നിന്നാണ് ടാക്സി വിളിച്ചത്. അവിടെ നിന്നും ഒരു ഭക്ഷണ ശാലയിലെത്തിയ ഹര്‍ലിയോട് ഡ്രൈവര്‍ ടാക്സി വാടക ചോദിച്ചതാണ് പ്രകോപനത്തിനു കാരണമായത്. ഇയാള്‍ ഡ്രെവറെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തതായി ‘ദ ഹെറാള്‍ഡ് സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവസ്ഥലത്തുവച്ച് തന്നെ ഹര്‍ലിയെ അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. മര്‍ദ്ദനത്തിരയായ ഇന്ത്യക്കാരനെ കുറിച്ച് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല.

ടാക്സിക്കൂലി സംബന്ധിച്ച തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്ന് വിക്ടോറിയന്‍ പൊലീസ് വക്താവ് പറഞ്ഞു. താരത്തിനെതിരെ കൈയ്യേറ്റത്തിന് നടപടിയുണ്ടാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :