‘ഇന്ത്യ ചരിത്രം കുറിച്ചു; ജ്വലിക്കുന്നത് 100 കോടി ജനതയുടെ അഭിമാനം’

ബാംഗ്ലൂര്‍| Last Updated: ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (09:25 IST)
ഇന്ത്യ ചരിത്രം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചരിത്രനേട്ടത്തിന് സഹായിച്ച ഓരോ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ജ്വലിക്കുന്നത് 100 കോടി ജനതയുടെ അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മംഗള്‍യാനിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമാണ്. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഇന്ത്യക്കായി. ഒരു ചരിത്രനിമിഷമാണ് ഇപ്പോള്‍ കഴിഞ്ഞത്,

ഇതോടെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച നാലാമത്തെ വന്‍ശക്തിയായി മാറി ഇന്ത്യ. 51 ദൗത്യങ്ങള്‍ ലോകത്താകെമാനം നടന്നിട്ടും 21 എണ്ണം മാത്രമാണ് വിജയിച്ചത്. ഇതില്‍ ആദ്യദൗത്യം തന്നെ വിജയിപ്പിച്ചത് ഇന്ത്യ മാത്രമാണ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മ നമ്മളെ നിരാശരാക്കാറില്ല (മാം കഭി നിരാശ് നഹി കര്‍ത്തിഹെ) എന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) എന്നതിന്റെ ചുരുക്കരൂപത്തെ മാം(അമ്മ) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇന്ന് ചൊവ്വയ്ക്ക് അമ്മയെ കിട്ടിയിരിക്കുന്നു. മോം എന്ന് പേരിട്ടപ്പോള്‍ തന്നെ ദൌത്യം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. നമുക്ക് ഒരു പഴയ വിശ്വാസമുണ്ട്, അമ്മ ഒരിക്കലും നിരാശപ്പെടുത്തില്ല.

ഈവിജയം നേടാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍മാര്‍ ഏറെ ത്യാഗം അനുഭവിച്ചു. ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ചെലവില്‍ മംഗള്‍യാന്‍ വിജയകരമാക്കാനായിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ചരിത്രവിജയത്തിലൂടെ ലോകത്താകമാനം മൂന്ന് ഏജന്‍സികള്‍ മാത്രം സ്വന്തമായിരുന്ന നേട്ടത്തിലേക്ക് ഇന്ത്യയും എത്തി. അജ്ഞാതമായ ഒരു ലോകത്തേക്ക് എത്താന്‍ നാം ധൈര്യം കാണിച്ചു.
നിങ്ങളുടെ ബുദ്ധിയും കഠിനാധ്വാനവുമാണ് അസാധ്യമാ‍യതിനെ സാധിതമാക്കിയത്. ഇത് ഒരു ശീലമാക്കണമെന്നും മോഡി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. വളരെയധികം ആവേശഭരിതനായി കാണപ്പെട്ട അദ്ദേഹം ഓരോ ശാസ്ത്രജ്ഞരെയും വ്യക്തിപരമായി കണ്ട് സന്തോഷം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :