ഇനി പുരുഷന്മാര്‍ക്കും കിട്ടും പ്രസവാനുബന്ധ അവധി

പുരുഷന്മാര്‍ക്കും കിട്ടും പ്രസവാനുബന്ധ അവധി

AISWARYA| Last Modified ചൊവ്വ, 18 ജൂലൈ 2017 (13:58 IST)
ഇനി പുരുഷന്മാര്‍ക്കും പ്രസവനുബന്ധ അവധി ലഭിക്കും. മുബൈയില്‍ വിദേശ കമ്പിനിയായ സെയില്‍‌സ് ഫോഴ്സ് ആണ് ഇത്തരം ഒരു പദ്ധതിക്ക് നീക്കം നടത്തുന്നത്. സാധാരണ സ്ത്രീകള്‍ക്ക്
ഈ കാലഘട്ടങ്ങളില്‍ അവധിയും ആ മാസങ്ങളിലെ ശബളവും ലഭിച്ചിരുന്നു. വിദേശത്ത് ഇതിന് മുന്‍പ് തന്നെ ഇതിന് സമാനമായി പുരുഷന്മാര്‍ക്ക് പ്രസാവാനുബന്ധ അവധി നല്‍കാറുണ്ട്.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയ്ക്കും അച്ഛനും ഒരേപങ്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുബൈയില്‍ വിദേശ കമ്പിനിയായ സെയില്‍‌സ് ഫോഴ്സ്
പുരുഷന്മാര്‍ക്കും പ്രസാവനുബന്ധ അവധി കൊടുക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തെ അവധിയാണ് നല്‍കുന്നത്. ഈ മാസത്തെ ശമ്പളം കൃത്യമായി കിട്ടുകയും ചെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :