ഇത്തവണ ‘വാമനനെ’ ഒഴിവാക്കി കഥകളിയെ കൂട്ടുപിടിച്ച് അമിത് ഷാ; മലയാളത്തില്‍ ഓണാശംസ അറിയിച്ച് അമിത് ഷാ

മലയാളികള്‍ക്ക് മലയാളത്തില്‍ ഓണം ആശംസിച്ച് അമിത് ഷാ

aparna| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (08:45 IST)
മലയാളികളെ അതിശയിപ്പിച്ച് ഓണാശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത ഷാ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. മലയാളത്തിലാണ് അമിത് ഷായുടെ ഇത്തവണത്തെ ഓണാശംസകള്‍ എന്നതും ശ്രദ്ദേയമാണ്.

കഴിഞ്ഞ തവണ ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തി ആക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തവണ കഥകളിയും അത്തവും നിലവിളക്കും നിറയുന്ന ചിത്രത്തിനൊപ്പം ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് അമിത് ഷാ മലയാളത്തില്‍ ട്വിറ്ററില്‍ കുറിച്ചു.

തിരുവോണം വാമനാവതാര ദിനമാണെന്നാണ് ആര്‍എസ്എസ് നിലപാട്. കഴിഞ്ഞ തവണത്തേതിനു വിപരീതമായി അമിത് ഷാ ഓണാശംസകള്‍ നേര്‍ന്നത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :