ഇത് അഴിമതിക്ക് വേണ്ടി നില്‍ക്കുന്ന സര്‍ക്കാര്‍: കെജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
അഴിമതിക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കാരനല്ലാത്ത ജയ്പാല്‍ റെഡ്ഢിയെ പെട്രോളിയം വകുപ്പില്‍ നിന്ന് മാറ്റുകയും അഴിമതി ആരോപണം നേരിടുന്ന സല്‍മാന്‍ ഖുര്‍ഷിദിന് വിദേശകാര്യമന്ത്രിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ ഈ സന്ദേശമാണ് നല്‍കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

പെട്രോളിയം വകുപ്പില്‍ നിന്ന് ജയ്പാല്‍ റെഡ്ഢിയെ മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ജയ്പാല്‍ റെഡ്ഢിക്ക് പകരം വീരപ്പ മൊയ്‌ലിയാണ് പുതിയ പെട്രോളിയം മന്ത്രി.

അതേസമയം, ജയ്പാല്‍ റെഡ്ഢിയെ പെട്രോളിയം വകുപ്പില്‍ നിന്ന് മാറ്റിയതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :