ആള്‍ദൈവം രാംപാല്‍ അറസ്റ്റില്‍

ഹിസാര്‍| Last Updated: വ്യാഴം, 20 നവം‌ബര്‍ 2014 (00:08 IST)
ഹരിയാനയിലെ ഹിസാറില്‍ ആള്‍ദൈവം രാംപാലിനെ അറസ്റ്റു ചെയ്തു. ആശ്രമത്തില്‍ നിന്നും പിടികൂടിയ രാംപാലിനെ പൊലീസ് ഒരു ആംബുലന്‍സില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോയി. നേരത്തേ, രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ആറുപേര്‍ മരിച്ചിരുന്നു.

അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. 2006-ല്‍ അനുയായികള്‍ ഗ്രാമീണനെ കൊലപ്പെടുത്തിയെന്ന കേസിലാണ് രാംപാലിനെതിരെ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ രാം പാലിന്റെ അനുയായികള്‍ വെടിയുതിര്‍ത്തിരുന്നു.

അതിനിടെ രാംപാലിനെ അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. രാംപാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് വീണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 43 തവണയാണ് കോടതിയില്‍ ഹാജരാകാതെ രാംപാല്‍ മുങ്ങിനടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :