ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ഇനിമുതല്‍ അമരാവതി

ഹൈദരബാദ്| JOYS JOY| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (12:00 IST)
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ തീരുമാനിച്ചു. അമരാവതിയെ തലസ്ഥാനമാക്കി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദ് വിഭജനത്തെ തുടര്‍ന്ന് തെലങ്കാനയുടെ ഭാഗമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചത്.

ഗുണ്ടൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അമരാവതി ആന്ധ്രയിലെ പ്രധാന ബുദ്ധകേന്ദ്രമാണ്. ഗുണ്ടൂര്‍ ജില്ലയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ കൃഷ്ണ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന അമരാവതിയുടെ ചരിത്രപ്രാധാന്യം കണക്കിലെടുത്താണ്​തീരുമാനം.

തെലുങ്ക് പാരമ്പര്യപ്രകാരം സത്​വഹന രാജഭരണത്തിന്‍മേലുള്ള പ്രദേശമാണ്​അമരാവതി. പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ അമരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതും അമരാവതിയിലാണ്. വാസ്തു വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തലസ്ഥാന നഗരവത്ക്കരണത്തിനായി ഉടന്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ്​വാര്‍ത്തകള്‍. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവി ഉടന്‍ തന്നെ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുപത്തിയാറു ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നായി 33,000 ഏക്കര്‍ ഭൂമി തലസ്ഥാന നഗരത്തിനായി കണ്ടെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :