ആദ്യരാത്രിയില്‍ നടന്ന കന്യകാത്വ പരിശോധനയില്‍ യുവതി പരാജയപ്പെട്ടു; അടുത്ത ദിവസം യുവാവ് ഭാര്യയെ ഉപേക്ഷിച്ചു

കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യയെ യുവാവ് കയ്യൊഴിഞ്ഞു

നാസിക്, കന്യകാത്വം, വിവാഹം Nasic, Virginity, Marriage
നാസിക്| rahul balan| Last Modified വ്യാഴം, 2 ജൂണ്‍ 2016 (12:52 IST)
കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യയെ യുവാവ് കയ്യൊഴിഞ്ഞു. ജാതി പഞ്ചായത്തിന്റെ അനുമതിയോടെയായിരുന്നു വിവാഹമോചനം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

അഹമദ്‌നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയുടേയും നാസിക്കുകാരനായ 25കാരന്റേയും വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്. യുവാവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സ്വന്തമായി ഭരണഘടനയുള്ള കനജര്‍ ഭട്ട് സമുദായത്തില്‍ പെട്ടവരാണ് ഇരുവരും. വിചിത്രമായ ചില ആചാരങ്ങളാണ് ഈ സമുദായം പിന്തുടരുന്നത്. വിവാഹ രാത്രി വെളളത്തുണിയില്‍ ദമ്പതികള്‍ക്ക് ലൈംഗികബന്ധം നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കി ജാതി പഞ്ചായത്ത് അംഗങ്ങള്‍ വീടിന് പുറത്ത് കാത്തിരിക്കും. സ്ത്രീയുടെ കന്യകയാണോ എന്നറിയാനാണ് ഈ പരിശോധന.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്തം വന്നില്ലെന്ന് ആരോപിച്ചാണ് യുവാവ് ഭാര്യയില്‍ നിന്നും വിവാഹമോചനം തേടിയത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കാനുള്ള യുവതിയുടെ നീക്കത്തെ പിതാവ് ഇടപെട്ട് തടയുകയായിരുന്നു. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സ്മൃതി പ്രവര്‍ത്തക കൃഷ്ണ ചന്ദ്ഗുഡെയാണ് സംഭവത്തെ മാധ്യമ ശ്രദ്ധയിലേക്ക് എത്തിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :