ആണവ ബാധ്യതാബില്‍ പാസാക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2010 (19:22 IST)
വിവാദങ്ങളുയര്‍ത്തിയ ആണവ ബാധ്യതാബില്‍ ഒടുവില്‍ പാസാക്കി. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി നിര്‍ദ്ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്. ശബ്ദവോട്ടിലൂടെയാണ് ബില്‍ പാസാക്കിയത്.

നഷ്ടപരിഹാരം 10000 കോടിയാക്കി ഉയര്‍ത്തണം എന്ന ഇടതുപക്ഷത്തിന്‍റെ ആവശ്യം വോട്ടെടുപ്പിലൂടെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ വകുപ്പ് 17(ബി)യിലെ ‘ബോധപൂര്‍വം’ എന്ന പ്രയോഗം ഒഴിവാക്കണമെന്ന ബി ജെ പിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് ബി ജെ പി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു.

അമേരിക്കയുമായുള്ള 1 - 2 - 3 കരാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കടമ്പയാണ് ആണവ ബാധ്യതാബില്‍ ലോകസഭയില്‍ പാസായതിലൂടെ കടന്നുകിട്ടിയത്. ഇനി ഈ ബില്‍ രാജ്യസഭയിലും പാസാക്കേണ്ടതുണ്ട്. അതിനു ശേഷമേ ഇത് നിയമമാകുകയുള്ളൂ.

ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് തനിക്കെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കാണ് മുഖ്യമായും മറുപടി പറഞ്ഞത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല ആണവ ബാധ്യതാ ബില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേരിക്കയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന ആരോപണം ഉയരുന്നത് ഇതാദ്യമല്ല. ഇക്കാര്യത്തില്‍ ദുഃഖമുണ്ട്. ആണവ രംഗത്തെ വിവേചനങ്ങള്‍ അവസാനിക്കാന്‍ ഈ ബില്‍ വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :