ആക്രമിക്കുമെന്ന് ലഷ്കര്‍ സന്ദേശം: വൈഷ്‌ണോദേവി ക്ഷേത്രം സുരക്ഷയില്‍

ബാംഗ്ലൂര്‍| WEBDUNIA|
PTI
ജമ്മുവിലെ പ്രശസ്തമായ വൈഷ്‌ണോ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന കട്‌രാ പട്ടണം ആക്രമിക്കുമെന്ന് ബാംഗ്ലൂരില്‍ നിന്നും ലഷ്‌കറെ തോയിബയുടെ പേരില്‍ സന്ദേശം.

കസബിനെ തൂക്കിലേ​റ്റിയതിന് പകരമായി കട്‌ര പട്ടണം ആക്രമിക്കുമെന്നാണ് ഇ-മെയിലിലുണ്ടായിരുന്നത്. ഒരു ഹോട്ടല്‍ മാനേജര്‍ക്കാണ് ആദ്യം സന്ദേശം എത്തിയത്. ജമ്മു പൊലിസിന്റെ അന്വേഷണത്തില്‍ സന്ദേശത്തിന്റെ ഉറവിടം ബാംഗ്ലൂരാണെന്ന് കണ്ടെത്തുകയായിരുന്നു.

സന്ദേശത്തെ തുടര്‍ന്ന് ജമ്മു പൊലിസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :