അവിഹിത ബന്ധം; വീട്ടമ്മ ഭര്‍ത്താവിനോട് ചെയ്തത് അറിഞ്ഞാല്‍ ആരും ഒരു നിമിഷമൊന്ന് ചിന്തിക്കും !

immoral traffic,  vellore,  police,  arrest,  അവിഹിത ബന്ധം,  വെല്ലൂര്‍,  പൊലീസ്,  അറസ്റ്റ്,  ജനനേന്ദ്രിയം
വെല്ലൂര്‍| സജിത്ത്| Last Updated: വെള്ളി, 21 ജൂലൈ 2017 (17:55 IST)
അവിഹിത ബന്ധം ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭാര്യ, ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. വെല്ലൂര്‍ സ്വദേശിയായ സരസു എന്ന വീട്ടമ്മയാണ് ഈ കടുംകൈ ചെയ്തത്. സംഭവത്തിനു ശേഷം മാതാപിതാക്കളെ കാണാനായി പോകുന്ന വഴിയില്‍ വെച്ചാണ് സരസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സമയത്ത് മുറിച്ചെടുത്ത ജനനേന്ദ്രിയം ഇവരുടെ പേഴ്സില്‍ ഉണ്ടായിരുന്നതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.



14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും സ്നേഹിച്ച് വിവാഹം കഴിച്ചത്. ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്മക്കളുമാണ് ഇവര്‍ക്കുള്ളത്. ഒരു വര്‍ഷം മുന്‍പ് നടന്ന കുടുംബവഴക്കിനെ തുടര്‍ന്ന് സരസു മാതാപിതാക്കള്‍ക്കൊപ്പം പോയി. എന്നാല്‍ അവരുടെ മക്കള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജൂലൈ 17 ന് തന്റെ പിറന്നാളാണെന്നും അമ്മ കൂടെയുണ്ടാകണമെന്നും ഇവരുടെ മകന്‍ ആവശ്യപ്പെട്ടു തുടര്‍ന്നാണ് സരസു ഭര്‍തൃഗൃഹത്തിലെത്തിയത്.

എന്നാല്‍ വൈകുന്നേരം ഇവരുടെ ഭര്‍ത്താവ് മദ്യപിച്ച്‌ എത്തുകയും രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തന്റെ ഭാര്യയ്ക്ക് വയസായെന്നും മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഇയാള്‍ പറഞ്ഞു. രാത്രി വരെ നീണ്ട വഴക്കിന് ശേഷം ഭര്‍ത്താവ് ഉറങ്ങുമ്പോളാണ് സരസു കത്തിയെടുത്ത് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. തുടര്‍ന്ന് ഇയാളുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :