അയോധ്യ വിഷയം അതിവൈകാരികമാണ്; കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി

അയോധ്യ തർക്കം; മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| Aiswarya| Last Updated: ചൊവ്വ, 21 മാര്‍ച്ച് 2017 (14:21 IST)
ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്ക വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍. പ്രശ്‌നം കോടതിക്ക് പുറത്ത് രമ്യമായി ഒത്തുതീര്‍പ്പാക്കേണ്ടതാണെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

അയോധ്യ വിഷയം അതിവൈകാരികവും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ്. രാമക്ഷേത്രവുമായ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ മാത്രമേ കോടതി ഇടപെടലുകള്‍ ഉണ്ടാവുകയുള്ളു എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാമ ക്ഷേത്രം, ബാബ്‌റി മസ്ജിദ് വിഷയങ്ങള്‍ ഇരുവിഭാഗവും ഒന്നിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്കു തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ്
ആവര്‍ത്തിച്ചു.

ബാബരി മസ്ജിദ് പൊളിച്ച കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാർച്ച് ആറിന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും കുറ്റപത്രംസമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കും.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :