അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് താവളമാകാന്‍ തിരുവനന്തപുരം

ഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2013 (12:48 IST)
PRO
തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് താവളമൊരുങ്ങുന്നതായി സൂചനകള്‍. അമേരിക്കയുടെ പസഫിക് കമാന്റന്റ് ജനറല്‍ ഹെര്‍ബട്ട് ഹോക്കാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹെര്‍ബട്ട് ഹോക്ക് തിരുവനന്തപുരം സന്ദര്‍ശിച്ചു.

യുദ്ധ വിമാനങ്ങളുടെ താവളമൊരുക്കാന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി എന്‍എകെ ബ്രൗണി ഹെര്‍ബട്ട് ഹോക്കുമായി
കഴിഞ്ഞ മാസം അമേരിക്കയിലാണ് ചര്‍ച്ച നടത്തിയിരുന്നു.

ഏഷ്യാ പെസഫിക്ക് മേഖലകളിലെ അഞ്ച് സ്ഥലങ്ങളിലായാണ് താവളങ്ങള്‍ ഒരുങ്ങുക. ഡാര്‍വിന്‍ ടിന്റാല്‍ എന്നിവിടങ്ങളിലും താവളങ്ങള്‍ ഒരുങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :