അമിത് ഷാ വരുന്നു, കേരളത്തില്‍ വന്‍ മാറ്റത്തിന് സാധ്യത

അമിത് ഷാ, ബി ജെ പി, മുരളീധരന്‍, നരേന്ദ്രമോഡി, അദ്വാനി
ന്യൂഡല്‍ഹി| Last Updated: വ്യാഴം, 31 ജൂലൈ 2014 (12:55 IST)
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ കേരളത്തിലേക്ക്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ഓഗസ്റ്റ് 30നാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം.

അടുത്തവര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ മുതല്‍ ആരംഭിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിലും ഗ്രൂപ്പ് തര്‍ക്കങ്ങളിലും അമിത് ഷായുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങളും ദേശീയ അധ്യക്ഷന്‍റെ ഭാഗത്തുനിന്നുണ്ടാകും.

റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമനും ഓഗസ്റ്റില്‍ കേരളത്തിലെത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :