'അമിത് ഷാ ജാതകം നോക്കാന്‍ തുടങ്ങിയോ'?; 50 വര്‍ഷമെങ്കിലും ബിജെപി അധികാരത്തില്‍ തുടരുമെന്ന പ്രസ്താവനയെ പരിഹസിച്ച് ശരദ് പവാര്‍

ഒരു പാര്‍ട്ടി എത്രനാള്‍ അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്, രാഷ്ട്രീയക്കാരല്ല; അമിത് ഷായെ പരിഹസിച്ച് ശരദ് പവാര്‍

ന്യൂഡല്‍ഹി| AISWARYA| Last Updated: തിങ്കള്‍, 21 ഓഗസ്റ്റ് 2017 (15:32 IST)
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് എന്‍സിപി തലവന്‍ ശരദ് പവാര്‍. ഭോപ്പാലില്‍ നടത്തിയ പരിപാടിക്കിടയില്‍ ബിജെപി അധികാരത്തിലെത്തിയത് അഞ്ചോ പത്തോ വര്‍ഷത്തേക്കല്ലെന്നും കുറഞ്ഞത് 50 വര്‍ഷമെങ്കിലും അധികാരത്തില്‍ തുടരുമെന്നും അമിത് ഷാ പറഞ്ഞതിനെതിരെയായിരുന്നു ശരദ് പവാര്‍ രംഗത്തെത്തിയത്.

അമിത ഷായുടെ ഈ പ്രസ്താവനയില്‍ നിന്ന് അദ്ദേഹം ജ്യോതിഷശാസ്ത്ര സേവനം തുടങ്ങിയെന്ന് വേണം മനസിലാക്കാന്. എന്ന് മുതലാണ് അദ്ദേഹം ഇത് തുടങ്ങിയത്? ഒരു പാര്‍ട്ടി എത്രനാള്‍ അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ് അല്ലാതെ രാഷ്ട്രീയക്കാരല്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ക്വാലാലാപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :