അമര്‍നാഥ് പാതയിലും സ്ഫോടകവസ്തു

ശ്രീനഗര്‍| PRATHAPA CHANDRAN| Last Modified വ്യാഴം, 31 ജൂലൈ 2008 (16:31 IST)
ശ്രീനഗറില്‍ നിന്ന് അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിലേക്കുള്ള പാതയില്‍ നിന്ന് മാരകശേഷിയുള്ള ഒരു സ്ഫോടക വസ്തു (ഐഇ‌ഡി) സുരക്ഷാ സൈനികര്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കി. സ്ഫോടക വസ്തു കണ്ടെടുത്തതിനാല്‍ വലിയൊരു അപകടം ഒഴിവാക്കാനായതായി സുരക്ഷാവൃത്തങ്ങള്‍ പറയുന്നു.

ശ്രീനഗറില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ ശ്രീനഗര്‍-ബാല്‍റ്റല്‍ പാതയില്‍ നിന്നാണ് സ്ഫോടക വസ്തു കണ്ടെടുത്തത്. രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളും കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ അംഗങ്ങളുമാണ് സ്ഫോടക വസ്തു കണ്ടെടുത്തത്.

തീര്‍ത്ഥാടകര്‍ ശ്രീനഗര്‍-ബാല്‍റ്റല്‍ പാതയിലൂടെയാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നത്. ലഡാക്കിനെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതും ഈ പാതയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :