അന്യജാതിക്കാരനെ പ്രണയിച്ചതിന് മകളെ പിതാവ് കൊലപ്പെടുത്തി; കൊലപാതകം നടത്താന്‍ സഹായിയായി യുവതിയുടെ കുഞ്ഞനുജനും

താഴ്‌ന്നജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച കുറ്റത്തിന് യുവതിയെ പിതാവ്‌ കഴുത്തില്‍ കുടുക്കിട്ട്‌ കൊന്നു.

ബംഗളുരു, കൊലപാതകം, പ്രണയം, പൊലീസ്, അറസ്റ്റ് bangaloru, murder, love, police, arrest
ബംഗളുരു| സജിത്ത്| Last Updated: ചൊവ്വ, 24 മെയ് 2016 (12:14 IST)
താഴ്‌ന്നജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച കുറ്റത്തിന് യുവതിയെ പിതാവ്‌ കഴുത്തില്‍ കുടുക്കിട്ട്‌ കൊന്നു. കര്‍ണാടകയിലണ് അതിദാരുണമായ ഈ കൃത്യം നടന്നത്. താമട്ടംപള്ളി സ്വദേശിനിയായ പ്രിയാ റെഡ്‌ഡി (17) യാണ്‌ കൊല്ലപ്പെട്ടത്‌. തുടര്‍ന്ന് യുവതിയുടെ പിതാവ്‌ ബൈറാ റെഡ്‌ഡിയെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു.

കോലാറില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്‌ കൊല്ലപ്പെട്ട പ്രിയ. ഗണിക ജാതിയില്‍പ്പെട്ട ഹരീഷ്‌ എന്ന 20 കാരനുമായുള്ള പ്രണയത്തെ പ്രിയയുടെ പിതാവ് എതിര്‍ത്തിരുന്നു. നിരക്ഷരനായ ഹരീഷ്‌ എ പി എം സി യാര്‍ഡില്‍ ജോലി ചെയ്യുകയാണ്.എന്നാല്‍ പിതാവിന്റെ എതിര്‍പ്പിനെ അവഗണിച്ചും മകള്‍ പ്രണയവുമായി മുമ്പോട്ടു പോയി. ഞായറാഴ്‌ച ഇക്കാര്യം പറഞ്ഞ്‌ പിതാവും മകളും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മകളെ പിതാവ്‌ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

ഈ ബന്ധം തുടര്‍ന്നാല്‍ മകളെ കൊല്ലാന്‍ പിതാവ്‌ നേരത്തേ തീരുമാനമെടുത്തിരുന്നതായിട്ടാണ്‌ വിവരം. ഞായറാഴ്‌ച രാത്രിയില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന്‌ പിതാവ്‌ ഒരു കയര്‍ കൊണ്ടുവന്ന്‌ മകളുടെ കഴുത്തില്‍ ചുറ്റി വരിഞ്ഞു മുറുക്കുകയായിരുന്നു. ചേച്ചിയെ കൊലപ്പെടുത്താന്‍ പിതാവിന്റെ സഹായിയായി ഇളയമകനും ഉണ്ടായിരുന്നതായി സൂചനയുണ്ട്‌. രാത്രിയില്‍ നിലവിളിയും അലര്‍ച്ചയും കേട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക്‌ ഓടിയെത്തിയ അയല്‍ക്കാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :