യുധിഷ്ഠിരനായി അഭിനയിച്ചതുകൊണ്ടാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയത്‌ !

ന്യൂഡല്‍ഹി| Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (17:35 IST)
ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരത എന്ന ടെലിവിഷന്‍ സീരിയലില്‍ യുധിഷ്ഠിരനായി അഭിനയിച്ചത് കണക്കിലെടുത്താണ്
ഗജേന്ദ്ര ചൗഹാന്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
ചെയര്‍മാനായി നിയമിതനായത്. ഗജേന്ദ്ര ചൗഹാന്റെ നിയമനം സംബന്ധിച്ച് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടിയിലാണ് ഈ വിവരങ്ങള്‍.
മറുപടിയില്‍ ഒരു ഖണ്ഡികയുള്ള ബയോഡാറ്റയാണ് ഗജേന്ദ്ര ചൗഹാന്‍ സമര്‍പ്പിച്ചിരുന്നതെന്നും വ്യക്തമാകുന്നു.

ഗജേന്ദ്ര ചൌഹാന്റെ സി വിയിലെ പ്രൊഫൈലില്‍
മഹാഭാരത സീരിയലില്‍ യുധിഷ്ഠിരന്റെ വേഷം ചെയ്തതും 150 ഓളം സിനിമകളിലും 600 ഓളം സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്തതുമാണ് യോഗ്യതകളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എടുത്തു പറഞ്ഞിരിക്കുന്നത് യുധിഷ്ഠിരനായി വേഷമിട്ടതാണ്. അമിതാബ് ബച്ചന്‍, രജനികാന്ത്, വിധു വിനോദ് ചോപ്ര, ജാഹ്നു ബരാഹ്, രാജു ഹിറാനി, ജയാ ബച്ചന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രമേശ് സിപ്പി, ഗോവിന്ദ് നിഹലാനി, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരെ അവഗണിച്ചാണ് ഗജേന്ദ്ര ചൌഹന്‍ ചെയര്‍മാനായി നിയമിതനായത്. ഗജേന്ദ്ര ചൌഹാന്റെ നിയമനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :