പിണറായിയും ഉമ്മന്‍ചാണ്ടിയും എത്രയോ ഭേദം; യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്

യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്

   yogi adityanath , BJP , police , arrest , police , UP , Narendra modi , RSS , yogi , യോഗി ആദിത്യനാഥ് , കരിങ്കെടി , വിദ്യാർഥി , ജുഡീഷ്യൽ കസ്​റ്റഡി , ആദിത്യനാഥ്
ലക്​നോ| jibin| Last Modified ശനി, 10 ജൂണ്‍ 2017 (19:46 IST)
വിവാദങ്ങളുടെ തോഴനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാർഥികളോട് ദയ കാണിക്കാതെ കോടതി.

മുഖ്യമന്ത്രിയെ കരിങ്കെടി കാണിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത് ഗൗരവകരമായ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി 14 വിദ്യാർഥികൾക്കും ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ അയക്കാനും നിര്‍ദേശിച്ചു.

ലക്​നോ ജുഡീഷൽ മജിസ്​ട്രേറ്റ്​ കോടതിയാണ് കരിങ്കൊടി കാണിച്ചതിന് വിദ്യാര്‍ഥികളെ ജുഡീഷ്യൽ കസ്​റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ആദിത്യനാഥിനെതിരെ ലക്​നോ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികൾ കരി​ങ്കൊടി കാണിച്ചത്​


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :