യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്മിയില്‍ നിന്ന് പുറത്തേക്ക് ?

ന്യൂഡെല്‍ഹി| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (13:37 IST)
ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഇന്ന് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തോടെ

പാര്‍ട്ടിയില്‍നിന്നു പുറത്തായേക്കുമെന്ന് സൂചന. ഇവരെ പുറത്താക്കാനായി അരവിന്ദ് കെജ്‌രിവാള്‍ വിഭാഗം നീക്കം തുടങ്ങിയതായാണ് സൂചന.

അതിനിടെ യാദവും ഭൂഷണും ദേശീയ നിര്‍വാഹകസമിതിയില്‍ നിന്നു രാജിവച്ചെന്ന് കേജ്‌രിവാള്‍ പക്ഷം വാദിക്കുമ്പോള്‍ രാജിവെച്ചില്ലെന്നാണ് മറുവിഭാഗം വാദിക്കുന്നത്.
രാജിയുടെ പകര്‍പ്പ് കാണിക്കാന്‍ യോഗേന്ദ്ര യാദവ് കേജ്‌രിവാള്‍ പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ദേശീയ കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടതായ വാര്‍ത്തയും യാദവ് നിഷേധിച്ചു.

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നിര്‍വാഹകസമതിയില്‍ തുടരുകയാണെങ്കില്‍ പാര്‍ട്ടി കണ്‍വീനറായി തുടരാനാവില്ലെന്ന നിലപാടിലാണ് കെജ്‌രിവാള്‍. കെജ്രിവാളിന്റെ കടും പിടുത്തമാണ് അനുരഞ്ജന ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

യോഗേന്ദ്ര യാദവിനെതിരെയും, പ്രശാന്ത് ഭൂഷണെതിരെയും പ്രമേയം കൊണ്ടുവരാനും കെജ്‌രിവാള്‍ പക്ഷത്തിന് ആലോചനയുള്ളതായാണ് സൂചന. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350ലേറെ പ്രതിനിധികളാണു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :