അടുത്ത തവണ നോക്കിയും കണ്ടും വോട്ട് ചെയ്യണമെന്ന് എക്‌സ് വീഡിയോസ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (20:33 IST)
857 ഓളം പോണ്‍ വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടതിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. അതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പോണ്‍ സൈറ്റായ എക്‌സ് വീഡിയോസ്.

അടുത്ത തവണ നല്ലരീതിയില്‍ വോട്ട്‌ ചെയ്യു എന്നായിരുന്നു എക്‌സ്‌ വീഡിയോസിന്റെ
ട്വീറ്റ്‌ ‌. ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ നിരോധിച്ച വാര്‍ത്തയോടൊപ്പമാണ്‌ ട്വീറ്റ്‌ വന്നിരിക്കുന്നത്‌.
രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നല്‍കുന്നത് ശനിയാഴ്ചമുതലാണു നിര്‍ത്തിവെച്ചത്. കേന്ദ്ര ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകള്‍ വിലക്കിയത്







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :