ഷി ജിന്‍ പിങ്ങിന് 'ഇലവന്‍' ജിന്‍ പിങ്ങെന്ന് വായിച്ച ദൂര്‍ദര്‍ശന്‍ അവതാരകന്റെ പണിപോയി

ന്യൂഡല്‍ഹി| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (14:11 IST)
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പേര്
'ഇലവന്‍' ജിന്‍ പിംഗെന്ന് വായിച്ച ദൂരദര്‍ശന്‍ ന്യൂസ് റീഡറെ പിരിച്ചുവിട്ടു.ബുധനാഴ്ച്ച അര്‍ധരാത്രി വാര്‍ത്ത വായിച്ച കാഷ്വല്‍ റീഡര്‍ക്കാണ് അബദ്ധം പറ്റിയത്.

Xi Jinping എന്ന് ഇംഗ്ലീ‍ഷില്‍ എഴുതിയിരുന്നത് റോമന്‍ സംഖ്യാക്രത്തിലെ പതിനൊന്നാണെന്ന്
തെറ്റിദ്ധരിച്ചതാണ് അവതാരികയ്ക്ക് അബദ്ധം പിണയാന്‍ കാരണം.

റീഡറിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.സാധാരണയായി അര്‍ധരാത്രി വാര്‍ത്ത വായിക്കാന്‍ മുതിര്‍ന്ന വാര്‍ത്താ അവതാരകര്‍ ഉണ്ടാകാറില്ലെ അതിനാല്‍ കാഷ്വല്‍ റീഡര്‍മാരാണ് ഈ സമയത്തെ ബുള്ളറ്റിനുകള്‍ വായിക്കുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :