രജനിക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് കമല്‍ ഹാസന്‍!!

ഞായര്‍, 11 മാര്‍ച്ച് 2018 (10:57 IST)

Widgets Magazine

മക്കൾ നീതി മയ്യത്തിന് ജനപിന്തുണ തേടി ഇന്ന് ഈറോഡില്‍ രാഷ്ട്രീയപര്യടനം നടത്തും. കഴിഞ്ഞ ദിവസം കമല്‍ തിരുപ്പൂര്‍ ജില്ലയില്‍ അവിനാശിയിലും ഈറോഡിലെ പെരുന്തുറയിലും പര്യടനം നടത്തിയിരുന്നു. ജനങ്ങളെ സമ്മേളേന വേദിയില്‍ എത്തിക്കുന്നതിലൂടെയല്ലാ മറിച്ച് പാർട്ടിയെ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തുക്കുന്നതിലൂടെയാണ് മാറ്റം സാധ്യമാകുന്നത് എന്ന് കഴിഞ്ഞ ദിവസത്തെ പര്യടനത്തിൽ കമൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പര്യടനം.
 
പാർട്ടി പ്രഖ്യാപനത്തിന് ശേഷം വേണ്ടത്ര ജനപിന്തുണ താരത്തിന് ലഭിച്ചില്ലെന്ന വിമർശനങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങളെ മുഖവിലക്കെടുത്താണ് പാർട്ടിയെ ജനങ്ങളിലേക്ക് നേരിട്ടു പരിചയപ്പെടുത്തുന്ന പ്രചരണവുമായി കമൽ രംഗത്തെത്തിത്. ജില്ലയില്‍ 13 ഇടങ്ങളിൽ ജനങ്ങളെ നേരിട്ട് കാണാനാണ് കമല്‍ ഹാസൻ പര്യടനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
 
രജനികാന്തിന്റെ രാഷ്ട്രീയ പ്രസംഗമാണ് കമലിന് വിനയായത്. എം ജി ആറിന്റെ പിന്മുറക്കാരനായി, തമിഴ്‌നാടിന്റെ തലവനായി താന്‍ വരുന്നുവെന്ന രജനീകാന്തിന്റെ പ്രസംഗത്തിന് മുൻപ് കമലിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മധുരയിൽ വച്ചു നടന്ന കമലിന്റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനം പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നെങ്കിലും ജന പിന്തുണ താരതമ്യേന കുറവായിരുന്നു എന്നത് തമിഴ് രാഷ്ട്രീയം വലിയ രീതിയിൽ ചർച്ചചെയ്തിരുന്നു. കഴിഞ്ഞ വനിതാ ദിനത്തിൽ ചേർന്ന പാർട്ടി യോഗത്തിൽ കസേരകൾ ഒഴിഞ്ഞ് കിടന്നതും ചർച്ചയായി. 
 
ഈ സാഹചര്യത്തിൽ പാർട്ടിക്ക് കൂടുതൽ ജനപിന്തുണ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമൽ രാഷ്ട്രീയ പര്യടനത്തിനിറങ്ങിയത്. പെരിയാറിന്റെ പ്രതിമ പൊളിക്കൽ വിവാദത്തിൽ പെട്ടന്ന് പ്രതികരിച്ച കമൽ ഹാസന്റെ നിലപാട് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വേഗത്തിൽ കടന്നുചെല്ലാനുള്ള മാർഗ്ഗമായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൂരപ്രേമികളുടെ പ്രിയപ്പെട്ട തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു. തൃശൂരിൽ വച്ച് ഇന്നു ...

news

‘നാണമില്ലാതെ നുണ പറയരുത്, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് ടിപിയെ കൊന്നു?’; കോടിയേരിക്ക് മറുപടിയുമായി കെകെ രമ

ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ...

news

സിപി‌എമ്മിനോട് അടുക്കാന്‍ ടിപി ആഗ്രഹിച്ചിരുന്നു: കോടിയേരി

പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ സി പി എമ്മിനോട് അടുക്കണമെന്ന് ടി പി ചന്ദ്രശേഖരന്‍ ...

news

ഷുഹൈബ് വധത്തിൽ സുധാകരനും കുറ്റക്കാരൻ: വെളിപ്പെടുത്തലുമായി കാന്തപുരം

കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമയി കാന്തപുരം. എസ് എസ് എസ് എഫിന്റെ ...

Widgets Magazine