ഒടുവിൽ ശശി തരൂർ മുട്ടുമടക്കി, പക്ഷേ വിടാതെ സോഷ്യൽ മീഡിയ!

മാനുഷിയെ 'ചില്ലറ'യാക്കിയ ശശി തരൂരിനു വിമർശനം

aparna| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2017 (10:46 IST)
ലോകസുന്ദരി കിരീടമണിഞ്ഞ ഇന്ത്യയുടെ മാനുഷി ഛില്ലറിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ശശി തരൂരിനു വിമർശനം. ‘ഇന്ത്യയിൽ കറൻസി നിരോധിച്ചത് എന്ത് അബദ്ധമായി. ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലർ’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു!’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ വിഷയത്തെ മാനുഷിയുടെ നേട്ടവുമായി ബന്ധിപ്പിച്ച് കൊണ്ട് തരൂർ ഇട്ട ട്വീറ്റ് വൻ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ട്വീറ്റ് വിവാദമായതോടെ 'തമാശയായി പറഞ്ഞതാണ്, ആരുടെയും വികാരം വ്രണപ്പെടുരുത്’ എന്ന വിശദീകരണവുമായി തരൂർ രംഗത്തെത്തി.

എന്നാൽ, വിഷയത്തിൽ വനിതാ കമ്മിഷൻ വരെ ഇടപെട്ടു. തരൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന നിലപാടിലാണ് കമ്മിഷൻ. ലോകസുന്ദരി മൽസരത്തിൽ അമ്മയെക്കുറിച്ചുള്ള മാനുഷി ഛില്ലറിന്റെ മറുപടിയെ തരൂർ മറ്റൊറു ട്വീറ്റിൽ അഭിനന്ദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :