‘നിങ്ങളെപ്പോലെയുള്ളവർ പീഡിപ്പിക്കപ്പെടണം’; ഷോര്‍ട്സ് ധരിച്ച് കടയിലെത്തിയ പെൺകുട്ടിയുടെ മുഖത്തടിച്ച് യുവതി

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റക്കാരിയായ യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കസ്റ്റഡിയിലെടുത്തു.

Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (14:45 IST)
ഇറക്കം കുറഞ്ഞ ഷോര്‍ട്സ് ധരിച്ചതിന് ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ യുവതി മര്‍ദ്ദിച്ചു. നിങ്ങളെപ്പോലെ ഉള്ളവര്‍ പീഡിപ്പിക്കപ്പെടണമെന്ന് പറഞ്ഞായിരുന്നു യുവതി പെണ്‍കുട്ടിയുടെ മുഖത്തടിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റക്കാരിയായ യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കസ്റ്റഡിയിലെടുത്തു.

ഇവരുടെ ഇറക്കം കുറഞ്ഞ വസ്ത്രധാരണം ഇഷ്ടപ്പെടാതിരുന്ന ഒരു യുവതി ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി യുവതിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ യുവതി ഇതുപോലെയുള്ളവരെ പീഡിപ്പിക്കണമെന്നും പറഞ്ഞുകൊണ്ട് മുഖത്ത് രണ്ടുതവണ ആഞ്ഞടിക്കുകയായിരുന്നു.സംഭവം കണ്ട് ആള്‍ക്കൂട്ടം വളഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും യുവതി മുങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :