യൂട്യൂബില്‍ നോക്കി പ്രസവം; യുവതി മരിച്ചു, ഭര്‍ത്താവ് അറസ്‌റ്റില്‍ - സംഭവം തിരുപ്പൂരില്‍

യൂട്യൂബില്‍ നോക്കി പ്രസവം; യുവതി മരിച്ചു, ഭര്‍ത്താവ് അറസ്‌റ്റില്‍ - സംഭവം തിരുപ്പൂരില്‍

 youtube videos , delivery , woman , Tamil Nadu , കൃതിക , യൂട്യൂബ് , പ്രസവം , കാര്‍ത്തികേയന്‍
ചെന്നൈ| jibin| Last Modified വ്യാഴം, 26 ജൂലൈ 2018 (15:35 IST)
യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച യുവതി രക്തം വാര്‍ന്നു മരിച്ചു. തമിഴ്‌നാട്ടിലെ തിരുപൂര്‍ സ്വദേശിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ
നല്ലൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പുതുപാളയത്തിന് അടുത്തുളള രത്‌നഗിരിസ്വരാരിയിലാണ് സംഭവം. പ്രസവും ആശുപത്രിയില്‍ വേണ്ടെന്നും വീട്ടില്‍ വെച്ച് നടത്തിയാല്‍ മതിയെന്നും അധ്യാപിക കൂടിയായ കൃതികയും ഭര്‍ത്താവും ചേര്‍ന്നു തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബിൽ നിന്ന് ഇരുവരും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു.

സംഭവദിവസം രണ്ടു മണിയോടെ കൃതികയ്‌ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു. പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായ യുവതിക്ക് രക്തസ്രാവം അമിതമായി. 3.30 ഓടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൃതികയ്‌ക്കും കാര്‍ത്തികേയനും മൂന്നു വയസുള്ള ഒരു മകളുണ്ട്.സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവം നടത്താമെന്ന് ഒരു സുഹൃത്ത് അറിയിച്ചതാണ് ദമ്പതികള്‍ അത്തരമൊരു തീരുമാനം സ്വീകരിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :