എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 24 നവം‌ബര്‍ 2024 (11:02 IST)
നമ്മള്‍ ഉപയോഗിക്കുന്ന നോട്ടുബുക്കുകളും പുസ്തകങ്ങളും എല്ലാം പണ്ടുകാലം മുതല്‍ക്കേ ചതുരാകൃതിയില്‍ ആണുള്ളത്. എന്തുകൊണ്ടാണ് ഇവ ചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇത്തരത്തില്‍ ബുക്കുകള്‍ ചതുരാകൃതിയില്‍ നിര്‍മ്മിക്കുന്നതിന് നാല് കാരണങ്ങള്‍ ആണുള്ളത്. അതില്‍ ഒന്നാമത്തെത് ഈ ആകൃതി ആയതുകൊണ്ട് ബുക്കുകള്‍ പിടിക്കാനും പിടിച്ചു വായിക്കുന്നതിനും എളുപ്പമാണ്. മറ്റ് ഏതെങ്കിലും ഷേപ്പ് ആണെങ്കിലോ എന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കു. നമുക്ക് ഇത്രയും എളുപ്പത്തില്‍ ബുക്ക് പിടിച്ചു വായിക്കാന്‍ സാധിക്കില്ല. മറ്റൊന്ന് ഇവ തുറക്കാനും അടക്കാനും എളുപ്പമാണ് എന്നതാണ്.

അതുപോലെതന്നെ ചതുരാകൃതിയില്‍ ആയതുകൊണ്ട് ബുക്കുകള്‍ നമുക്ക് സൂക്ഷിക്കാനും അടുക്കി വയ്ക്കാനും ഒക്കെ എളുപ്പമാണ് മറ്റു ഷേപ്പുകള്‍ ആണെങ്കില്‍ അതിന് ബുദ്ധിമുട്ട് കൂടുതലായിരിക്കും. മറ്റൊരു കാരണം പേപ്പറിന്റെ വേസ്റ്റ് കുറയ്ക്കാന്‍ വേണ്ടിയാണ് . പേപ്പര്‍ നിര്‍മ്മിക്കുന്നത് ചതുരാകൃതിയിലാണ്.
അതുപോലെ തന്നെ ബുക്കുകളും സ്‌ക്വയര്‍ ഷേപ്പില്‍ ആകുമ്പോള്‍ പേപ്പറിന്റെ നഷ്ടം കുറയ്ക്കാന്‍ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :