നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് 857 സൈറ്റുകള്‍ക്ക്

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (14:58 IST)
അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിനെതിരെ
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. അതിനിടെ നിരോധനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. 857 പോണ്‍ സൈറ്റുകള്‍ നിരോധിക്കാനാണ് കേന്ദ്രം ടെലികോം ഓപ്പറേറ്റര്‍മാരോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും നിര്‍ദേശിച്ചിരിക്കുന്നത്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഉള്ള അശ്ലീല സൈറ്റുകള്‍
തടയാനാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. എന്നാല്‍ കോടതിയുടെ വിമര്‍ശനത്തിന്റെ മറവില്‍ അഡള്‍ട്ട് സൈറ്റുകള്‍ നിരോധിക്കാനാണ് സര്‍ക്കാന്‍ നീക്കമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആരോപണം. എന്നാല്‍ അശ്ലീലമായ വീഡിയോകള്‍ ഉള്‍പ്പെടാത്ത അഡള്‍ട്ട് വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :