വിഴിഞ്ഞം പദ്ധതിയെ താന്‍ എതിര്‍ത്തിട്ടില്ല: രാഹുൽ ഗാന്ധി

വിഴിഞ്ഞം തുറുമുഖ പദ്ധതി ,  രാഹുൽ ഗാന്ധി  , ഉമ്മൻചാണ്ടി , അദാനി ഗ്രൂപ്പ്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (08:36 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് താൻ എതിരാണെന്ന പ്രചാരണം തെറ്റാണെന്ന്
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാരുമായി അടുപ്പം കാണിക്കുന്ന അദാനി ഗ്രൂപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ താന്‍
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ എതിർപ്പ് അറിയിച്ചെന്ന മട്ടിലുള്ള വാർത്തകൾ അടിസ്‌ഥാനരഹിതമാണ്. ചിലര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് രാഹുല്‍ എതിരാണെന്ന മട്ടിലുള്ള വാര്‍ത്തകള്‍ ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതായി മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ബിന്ദു കൃഷ്‌ണ
ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. മഹിളാ കോൺഗ്രസിന്റെ ദേശീയ സമിതി യോഗവുമായി ബന്ധപ്പെട്ടാണു ബിന്ദു അദ്ദേഹത്തെ സന്ദർശിച്ചത്.

വിഴിഞ്ഞം തുറമുഖത്തിന്റെ കരാർ ഏറ്റെടുക്കാൻ അദാനി മാത്രം വരാനിടയുള്ള സാഹചര്യം സംസ്‌ഥാന നേതൃത്വം പാർട്ടി ഹൈക്കമാൻഡിനെ മുൻകൂട്ടി അറിയിച്ചിരുന്നു. വികസന പദ്ധതികളിൽ രാഷ്‌ട്രീയം കലർത്തേണ്ടതില്ലെന്നു മറുപടി ലഭിച്ചതോടെ സംസ്‌ഥാനം തുടർനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :