വികാസ് സ്വരൂപ് പുതിയ വിദേശകാര്യ വക്താവാകും

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (19:08 IST)
പ്രശസ്ത എഴുത്തുകാരനും സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയുടെ കഥാകാരനുമായ വികാസ് സ്വരൂപ് ഇന്ത്യയുടെ പുതിയ വിദേശകാര്യ വക്താവാകും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.

നിലവിലെ വക്താവായ സയ്യിദ് അക്ബറുദ്ദീന് സ്ഥാനക്കയറ്റം ലഭിക്കുന്ന ഒഴിവിലേക്കാണ് വികാസ് സ്വരൂപ് നിയമിതനാകുന്നത്. സയ്യദ് അക്ബറുദ്ദീന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാകുമെന്നാണ് സൂചന.1986 ബാച്ച് ഐഎഫ്എസ് ഓഫീസറായ വികാസ് സ്വരൂപ് നിലവില്‍ ഐക്യരാഷ്ട്രസഭയിലെ രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള ജോയിന്റെ സെക്രട്ടറിയാണ്.

ഉത്തര്‍ പ്രദേശിലെ അഹലാബാദില്‍ ജനിച്ച വികാസ് സ്വരൂപ് തുര്‍ക്കി, യുഎസ്എ, ഇംഗ്ലണ്ട്,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഏപ്രില്‍ 18 നാണ് വികാസ് സ്വരൂ‍പ് സ്ഥാനമേല്‍ക്കുക. വികാസ് സ്വരൂപ് എഴുതിയ ക്യു ആന്റ് എ എന്ന പുസ്തകമാണ് പിന്നീട് സ്ലംഡോഗ് മില്യണയര്‍ എന്ന പേരില്‍ സിനിമയായത്. 43 ഭാഷകളിലേക്ക് ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സിക്‌സ് സസ്‌പെറ്റ്‌സ്, ദ ആക്‌സിഡെന്റല്‍ അപ്രന്റീസ് എന്നിവയാണ് വികാസിന്റെ മറ്റ് രണ്ട് പ്രശസ്ത നോവലുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :