വിവാദ വ്യവസായി വിജയ് മല്ല്യ ലണ്ടനിൽ അറസ്റ്റിൽ; സിബിഐ മല്ല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു

ലണ്ടന്‍, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (17:39 IST)

Vijay Mallya, King Fisher, London , വിജയ് മല്യ, കിങ് ഫിഷർ, ലണ്ടൻ

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്ല്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ വെച്ചാണ് മല്ല്യ അറസ്റ്റിലായത്. ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ്. മല്ല്യയുടെ അറസ്റ്റ് സിബിഐ സ്ഥിരീകരിച്ചു.
 
ഇന്ത്യയില്‍ മദ്യ വ്യവസായം ഉള്‍പ്പടെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായ ശൃഖലയുടെ അധിപനാണ് വിജയ് മല്യ. ഈയടുത്ത കാലം വരെ രാജ്യസഭാ എം പിയായിരുന്നു. ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ കടമെടുത്ത് രാജ്യം വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാ എം‌പി സ്ഥാനം റദ്ദ് ചെയ്യുകയായിരുന്നു.
 
വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് ,കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനാണ്. വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 സ്ഥാനത്തും, ഇന്ത്യയില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനു കാരണമുണ്ടാകും: വൈറലാകുന്ന സോനാ നായരുടെ വാക്കുകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത് ഏറെ ചര്‍ച്ചയായ കാര്യമാണ്. സിനിമാമേഖലയിലെ എല്ലാവരും ...

news

ജാമ്യം ലഭിച്ചപ്പോള്‍ ജനപ്രിയന്റെ ആദ്യ പ്രതികരണം ഇങ്ങനെ...

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

ആ ചോദ്യം കേട്ടതേ എനിക്ക് തോന്നി ‘ഇത്തവണ ദിലീപിനു ജാമ്യം കിട്ടുമെന്ന്’ : ലിബര്‍ട്ടി ബഷീര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ...

news

നീതി ലഭിച്ചു, കേസില്‍ ദിലീപ് കുറ്റക്കാ‍രനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: ഗണേഷ് കുമാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...