തമിഴ് ചലച്ചിത്രതാരം എസ് എസ് രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (13:34 IST)
തമിഴ് ചലച്ചിത്രതാരം എസ് എസ് രാജേന്ദ്രന്‍ (85) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജേന്ദ്രനെ ഇന്നലെയാണ് ചെന്നൈയിലെ മീനാക്ഷി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1952ല്‍ പരാശക്തി എന്ന ചിത്രത്തിലുടെ കോളിവുഡില്‍ എത്തിയ രാജേന്ദ്രന്‍ രാധ കണ്ണെര്‍, റങ്കൂണ്‍ രാധ, ശിവഗംഗായ് സീമായി തുടങ്ങി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

എം ജി രാമചന്ദ്രനും ശിവാജി ഗണേശനുമൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും മാറിയ ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എസ് എസ് ആര്‍ പങ്കജം എന്ന പേരില്‍ സിനിമ തീയേറ്റര്‍, സ്റ്റുഡിയോ, റിക്കോര്‍ഡിംഗ് തീയേറ്റര്‍ തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :