നിയമത്തിൽ വിശ്വസിക്കുന്നവർക്ക് ഇവിടെ ജീവിക്കാം, അല്ലാത്തവര്‍ക്ക് യുപി വിടാം: ആദിത്യനാഥ്

നിയമത്തിൽ വിശ്വസിക്കാത്തവർക്ക് യുപി വിടാമെന്ന് ആദിത്യനാഥ്

ലക്നൗ| സജിത്ത്| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (12:44 IST)
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂർവമായ രീതിയില്‍ തീരുമാനമെടുക്കണം. ഒരു മുഖ്യമന്തി എന്ന നിലയില്‍ അതിനായി മുന്നോട്ടിറങ്ങാന്‍ താന്‍ തയ്യാറാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ സ്വാഗതം ചെയ്യുന്നതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഉത്തർപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും ഉടൻതന്നെ അടച്ചുപൂട്ടും. അറവുശാലകൾ വന്‍ തോതിലുള്ള മലിനീകരണത്തിനു കാരണമാകുകയാണ്. അറവുശാലകള്‍ പൂട്ടണമെന്ന നിലപാടാണ് ദേശീയ ഹരിത ട്രൈബ്യൂണലും എടുത്തിട്ടുള്ളത്‍. ഇവിടുത്തെ പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി വളരെ അത്യാവശ്യമാണ്. ഇതുമായി സർക്കാർ മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും ആദിത്യനാഥ് പറഞ്ഞു.

യു പിയുടെ വികസനം മാത്രമാണു ഈ സർക്കാരിന്റെ ലക്ഷ്യം. വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മുന്നിലെത്തിക്കണം. ഉത്തർപ്രദേശില്‍ നിലനില്‍ക്കുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കുകയും അഴിമതി തുടച്ചുനീക്കുകയും ചെയ്യും. സ്ത്രീസുരക്ഷയും വളരെ പ്രധാനമാണ്. നിയമത്തിൽ വിശ്വസിക്കുന്നവർക്ക് ഇവിടെ ജീവിക്കാം. അല്ലാത്തവർ ഉത്തർപ്രദേശ് വിട്ടുപോകുന്നതാകും നല്ലതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :