300 വര്‍ഷം പഴക്കമുള്ള ഉറുദു മഹാഭാരതം കണ്ടെത്തി

ലക്‌നൗ| VISHNU N L| Last Modified വെള്ളി, 2 ഒക്‌ടോബര്‍ 2015 (14:20 IST)
അമൂല്യമായ മഹാഭാരത ഇതിഹാസത്തിന്റെ ഉര്‍ദു ലിപിയിലെഴുതിയ പതിപ്പ് കണ്ടെടുത്തു. 300 വര്‍ഷം പഴക്കമുള്ള
ഈ ഉറുദു മഹാഭാരതം കര്‍ബലാ കോളനിയിലെ ഷഹീന്‍ അക്‌തറിന്റെ വീട്ടില്‍ നിന്നുമാണ്‌ കണ്ടെടുത്തത്. ഉറുദുഭാഷക്കാര്‍ക്ക്‌ വേണ്ടി ഹാജി താലിബ്‌ ഹുസൈന്റെ സുഹൃത്ത്‌ ദുര്‍ഗാപ്രസാദ്‌ എഴുതിയതാണ്‌ ഈ പുസ്‌തകം.

ഉറുദുവില്‍ എഴുതിയിട്ടുളള ഈ ഗ്രന്ഥത്തില്‍ ഓരോ പാഠവും അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുതിയ മുഖവുരയോട്‌ കൂടിയവയുമാണ്‌. പരമ്പരാഗത സ്വത്തായി സൂക്ഷിക്കുന്ന പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്നുമാണ് ഈ കുടുംബത്തിന് അമൂല്യമായ ഗ്രന്ഥം ലഭിച്ചത്. ഷഹീന്‍ അക്‌തറിന്റെ പിതാമഹനന്‍ ഹവാലി ഹുസൈന്‍ നസീര്‍ബാദി തന്റെ ജന്മനാടായ റായ്‌ബറേലിയില്‍ തുടങ്ങിയ ലൈബ്രറിയിലായിരുന്നു ഈ മഹാഭാരത കൃതി സൂക്ഷിച്ചിരുന്നത്.

ഹസ്രത്ത്‌ ഇമാം അലി നഖ്‌വിയുടെ കുടുംബത്തിന്റെ ഭാഗമാണ് ഷഹീന്‍ അക്തര്‍. ഈ കുടുംബം അഞ്ചു തലമുറകളായി ഈ പുസ്തകം സൂക്ഷിക്കുകയായിരുന്നു. പിതാമഹന്റെ പുസ്തക ശേഖരത്തില്‍ ഇപ്പോള്‍
10,000 പുസ്‌തകങ്ങള്‍ എങ്കിലുമുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :