Widgets Magazine Widgets Magazine

പുതിയ ഡ്രസ് കോഡ് നിലവില്‍ വന്നു; കോളേജുകളില്‍ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്

ലഖ്നോ, ബുധന്‍, 5 ഏപ്രില്‍ 2017 (19:30 IST)

Widgets Magazine
 t shirts , jeans, UP govt , teachers, college , യോഗി ആദിത്യനാഥ് , ഉത്തർപ്രദേശ് , ജീൻസും ടീ ഷർട്ടും , അധ്യാപകര്‍ , ഡ്രസ് കോഡ് , ഉർമിള സിംഗ്

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തർപ്രദേശില്‍ ആരംഭിച്ച പരിഷ്‌കാരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍ക്കാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർക്ക് പുതിയ നിയമം ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിംഗ് വ്യക്തമാക്കി. കൃത്യമായ ഇടവേളകളില്‍ പരിശോധനകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

അധ്യാപകർക്ക് മാന്യമായ ഡ്രസ് കോഡ് കൊണ്ടുവരുകയാണ് ഇതിലൂടെ ചെയ്യുന്നത്. അധ്യാപകർ മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വന്നാൽ വിദ്യാർഥികളും അത് പിന്തുടരും. അധ്യാപകര്‍ കറുത്തതോ, നീലയോ നിറത്തിലുള്ള പാന്റ്സ് ധരിക്കുന്നതാണ് നല്ലത്. സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ട് ധരിക്കുന്നതും നന്നാകുമെന്നും ഉർമിള സിംഗ് കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പൊലീസ് നിലത്തിട്ട് ചവിട്ടിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു; നടന്ന സംഭവങ്ങള്‍ വിവരിച്ച് ജിഷ്ണുവിന്റെ അമ്മ

മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പൊലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് മരിച്ച ജിഷ്ണു ...

news

മരിച്ചിട്ടും വിവാദങ്ങള്‍ തീരുന്നില്ല; ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കില്ലെന്ന് സുപ്രീംകോടതി

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ...

news

കുഴൽപ്പണവേട്ട: രണ്ട് ലക്ഷത്തിനു പിറകെ 48 ലക്ഷം കൂടി പിടിച്ചു

വാഹന പരിശോധനയ്ക്കിടെ രണ്ട് ലക്ഷത്തിന്റെ കുഴൽപ്പണവുമായി കാറിൽ സഞ്ചരിച്ചിരുന്നവരെ പോലീസ് ...

news

ഒൻപതുകാരിയായ ബാലികയെ പീഡിപ്പിച്ച 54 കാരൻ അറസ്റ്റിൽ

ഒൻപതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട അന്പത്തിനാലുകാരനെ കാക്കനാട് ...

Widgets Magazine Widgets Magazine