രാജ്യത്തിനായി ജയ്‌റ്റ്ലി പെട്ടിതുറന്നപ്പോള്‍

ന്യൂഡല്‍ഹി| jibin| Last Modified ശനി, 28 ഫെബ്രുവരി 2015 (13:47 IST)
ഒൻപതുമാസം പ്രായമായ നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജ‌റ്റ് ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്കെത്തിക്കുകയാണു പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.



കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാകിയ ബജറ്റില്‍ കോര്‍പ്പറേറ്റുകളുടെ നികുതികളില്‍ ഇളവും വരുത്തി. അതേസമയം ഇന്ത്യ പറന്നുയരാനുള്ള മികവിലാണെന്നും. സംസ്ഥാനങ്ങളും സാമ്പത്തിക വളർച്ചയിൽ തുല്യപങ്കാളികളാകണമെന്നും. നിലവിലെ ആഗോളസാമ്പത്തിക രംഗം ഇന്ത്യക്ക് ഏറെ അനുകൂലമാണെന്നും ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ പറഞ്ഞു.

രാജ്യത്തെ പദ്ധതികള്‍:

> 4000 മെഗാവാട്ടിന്റെ അഞ്ച് വൻകിട ഊർജ പദ്ധതികൾ നടപ്പാക്കും.
> അരുണാചൽ പ്രദേശിൽ സിനിമാ നിർമാണത്തിനും ആനിമേഷനും ഇൻസ്റ്റിറ്റ്യൂട്ട്.
> സ്റ്റാർട്ടപ് പദ്ധതികൾക്കായി ആയിരം കോടി വകയിരുത്തും.
>
2016 ൽ കൂടംകുളം ആണവോർജ നിലയത്തിന്റെ രണ്ടാം യൂണിറ്റ് പ്രവർത്തനം തുടങ്ങും
> ചെറുകിട ജലസേചന പദ്ധതികൾക്ക് 5300 കോടി.
> തൊഴിലുറപ്പ് പദ്ധതിക്കായി 5000 കോടി.
> ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5300 കോടി രൂപ.
> മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വിമാനനിർമാണം ഉൾപ്പെടുത്തും.
> വീസ ഓൺ അറൈവൽ പദ്ധതിയിൽ 150 രാജ്യങ്ങളെ ഉൾപ്പെടുത്തും.
> മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും.
> പാചക വാതക സബ്സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും.

തൊഴില്‍ മേഖലയിലെ പദ്ധതികള്‍:

> തൊഴിൽരഹിതർക്ക് തൊഴിൽ സംരംഭങ്ങൾക്കായി ‘മുദ്രാ ബാങ്ക്‘ പദ്ധതി.
> തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ മികവ് ഉറപ്പാക്കും.
> പ്രധാനമന്ത്രി കൃഷി വികാസ് യോജനയ്ക്ക് 5300 കോടി.
> ഇഎസ്ഐ, ആരോഗ്യ ഇൻഷുറൻസ് എന്നിവയിൽ ഏതു വേണമെന്ന് തൊഴിലാളിക്ക് തെരഞ്ഞെടുക്കാം
>
കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് ഊന്നൽ നൽകി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും.

ജനകീയ പദ്ധതികള്‍:

> സ്ത്രീസുരക്ഷയ്ക്കുളള നിർഭയ പദ്ധതിക്ക് 1000 കോടി രൂപ വകയിരുത്തി.
> എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കും.
> ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിർന്ന വ്യക്തികൾക്കായി ക്ഷേമനിധി നടപ്പാക്കും.
> അടല്‍ പന്‍ഷന്‍ യോജന എന്ന പേരില്‍ ‍മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി.
>
സ്വഛ് ഭാരത്, ഗംഗാ ശുചീകരണ പദ്ധതികൾക്കുളള സംഭാവനകൾക്ക് 100 ശതമാനം നികുതിയിളവ്.
> എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും.
> വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും.

ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികള്‍:

>
തിരുവനന്തപുരത്തെ ആക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്) സർവകലാശാലയാക്കും.
> ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചില്ല.
> അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
> കര്‍ണാടകയില്‍ ഐഐടി.
> നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും.
> രാജ്യത്ത് പുതുതായി 80,000 സെക്കന്ററി സ്കൂളുകള്‍ സ്ഥാപിക്കും.
> അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സ്കൂളുകള്‍ നിര്‍മിക്കും. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും.
> ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
> ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുളള നികുതിയിളവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയാക്കി.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍:

> യാത്രാ ബത്തയ്ക്കുളള നികുതിയിളവ് 1600 രൂപയാക്കി.
> പെൺകുട്ടികൾക്കുളള സുകന്യ സമൃദ്ധി യോജനയിലെ നിക്ഷപങ്ങൾക്ക് പൂർണ നികുതിയിളവ്.
> എക്സൈസ് നികുതി 12.5 ശതമാനമാക്കി ഉയർത്തി
> അതിസമ്പന്നർക്ക് അധിക നികുതി, ഒരു കോടിയിൽ അധികം വാർഷിക വരുമാനമുള്ളവർക്ക് രണ്ടു ശതമാനം സർചാർജ് വരും.
> സ്വത്ത് നികുതി ഒഴിവാക്കി ഒരു കോടി രൂപയിൽ ഉയർന്ന വരുമാനത്തിന് സർചാർജ് ഈടാക്കാൻ നടപടി സ്വീകരിക്കും.
> ഒരു ലക്ഷം രൂപയിൽ ഉയർന്ന എല്ലാ സ്ഥലം വാങ്ങലിനും പാൻ കാർഡ് നിർബന്ധം.
> റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ നടപടിയെടുക്കും, ഇതിനായി നിയമനിർമാണം നടത്തും.
> വിദേശത്തെ നിക്ഷേപങ്ങൾ മറച്ചുവച്ചുളള നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും റിട്ടേൺ ഫയൽ ചെയ്യാത്തതും ഏഴുവർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും.
> കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും, രാജ്യത്തിനു പുറത്തെ കളളപണം മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കും.
>
അടുത്ത വർഷം മുതൽ ചരക്കുസേവന നികുതി നടപ്പാക്കും
> കോർപറേറ്റ് മേഖലയിലെ നികുതി 25 ശതമാനമാക്കും
> റോഡ്, റയിൽവേ, അടിസ്ഥാന സൗകര്യവികസനത്തിന് നികുതിരഹിത ബോണ്ടുകൾ വരും.
> വിനോദസഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും
> രാജ്യത്തെ സ്വർണനാണയങ്ങളിൽ അശോകചക്ര മുദ്രണം നടപ്പാക്കും
> 12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കുന്ന അപകട ഇൻഷുറൻസ്പദ്ധതി നടപ്പാക്കും
> പൊതുമേഖലയിലെ തുറമുഖങ്ങൾക്ക് കമ്പനി ആക്ടിന്റെ പരിധിയിൽ കമ്പനികളായി മാറാനുള്ള അവസരമൊരുക്കും.
> തപാൽ ഓഫിസുകളിൽ ബാങ്കിങ് സൗകര്യം ഏർപ്പെടുത്തും
> 8.5 ലക്ഷം കോടി രൂപ കാർഷിക വായ്പയ്ക്കായി വകയിരുത്തും
> എംപിമാരും ഉയർന്ന വരുമാനക്കാരും എൽപിജി സബ്സിഡി ഉപേക്ഷിക്കണം.
> ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ നിര്‍ബന്ധം.
> ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും.
> ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം.
> 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന്‍ പ്രഖ്യാപിച്ചു.
> വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍കൂടി.
> അശോക ചക്രം പതിച്ച ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍.
> പവര്‍ ആന്‍ഡ് പ്ലേ മാതൃകയില്‍ അഞ്ച് അള്‍ട്രാ മെഗാ പവര്‍ പ്രൊജക്ടുകള്‍.
> സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി നയി മന്‍സില്‍ എന്ന പേരില്‍ തൊഴില്‍ പദ്ധതി.
> നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി. സ്ത്രീ സുരക്ഷയ്ക്കു മുഖ്യ പ്രധാന്യം നല്‍കും.
> പൊതുമേഖലയിലുള്ള തുറമുഖങ്ങളെ കമ്പനീസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും.
> രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും.
> നാഷണല്‍ ഇന്‍വെസ്റ്റ്മന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി.
> ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് വഴി 25000 കോടി രൂപ.
> പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി മുദ്ര ബാങ്ക്.
> ട്രാന്‍സ്‌പോര്‍ട് അലവന്‍സ് ഒരു മാസം 1600 രൂപ വരെയാക്കും
> സ്വച്ച് ഭാരത് ഫണ്ടിന് 100 % നികുതിയിളവ്
> ഓണ്‍ലൈന്‍ ആയി എക്സൈസ് & സര്‍വ്വീസ് ടാക്സ് രജിസ്ട്രേഷന്‍ രണ്ട് പ്രവൃത്തിദിവസങ്ങളില്‍ ഉണ്ടായിരിക്കും.
> വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 150 രാജ്യങ്ങളില്‍
> സ്വര്‍ണം പണമാക്കുന്ന സ്കീം തുടങ്ങും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :