Widgets Magazine Widgets Magazine
Widgets Magazine

ഇ.അഹമ്മദിന്റെ നിര്യാണം: ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം; ഇല്ലെങ്കിൽ ബഹിഷ്കരണം

ന്യൂഡൽഹി, ബുധന്‍, 1 ഫെബ്രുവരി 2017 (08:40 IST)

Widgets Magazine
E Ahmed, Muslim League, Union Budget 2017, ന്യൂഡൽഹി, ഇ.അഹമ്മദ്, മരണം, ബജറ്റ്

മലപ്പുറത്തു നിന്നുള്ള സിറ്റിങ് എംപി ഇ.അഹമ്മദിന്റെ നിര്യാണം കേന്ദ്ര ബജറ്റ് അവതരണ നടപടികളെ ബാധിച്ചേക്കുമെന്ന് സൂചന. ബജറ്റ് അവതരണം മാറ്റിവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജനാണ് അന്തിമതീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അതേസമയം, ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായാണ് വിവരം. ബജറ്റ് അവതരണം മാറ്റിവച്ചില്ലെങ്കിൽ ഇന്നത്തെ ലോക്സഭാ നടപടികൾ ബഹിഷ്കരിക്കാനും പ്രതിപക്ഷം നീങ്ങുന്നതായാണ് സൂചന. നിലവില്‍ പാര്‍ലമെന്റിലെ ഒരംഗം മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ച് പാര്‍ലമെന്റിന്റെ സ്വാഭാവിക നടപടികള്‍ നിര്‍ത്തിവെക്കാറുണ്ട്.
 
ഇന്നലെ ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് രാവിലെ 11.30നു അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഡല്‍ഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 2.20 നാണു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപി അന്തരിച്ചു; ഖബറടക്കം നാളെ കണ്ണൂരില്‍

ബുധനാഴ്ച പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചത്. ഇ. അഹമ്മദിന്റെ മരുമകനാണ് മരം സംഭവിച്ച ...

news

ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ യുവാവിനെ കൊലപ്പെടുത്തി; രണ്ട് യുവതികള്‍ക്ക് വധശിക്ഷ

ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ...

news

ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങുമോ ?; സോളർ കമ്മീഷനിൽ ഉമ്മന്‍ചാണ്ടി എല്ലാം തുറന്നു പറഞ്ഞു

സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലൈംഗിക ...

news

ഇന്‍ഫോസിസ് ജീവനക്കാരി രസിലയുടെ മരണം; അറസ്റ്റിലായ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പൊലീസ്

ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള്‍ ...

Widgets Magazine Widgets Magazine