അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്ട്രേലിയ ഓൺ ഔട്ട്, ഇന്ത്യക്കും ജയത്തിനുമിടയില്‍ 217 റണ്‍സ്

ശനി, 3 ഫെബ്രുവരി 2018 (10:34 IST)

അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കിരീടലക്ഷ്യം 217 റൺസ്. ഫൈനലിൽ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 216 റൺസിന് ഓളൗട്ട്. 47.2 ഓവറിൽ 216 റൺസിൽ ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻമാർ എല്ലാവരും പുറത്തായി.
 
രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. ഓസീസിനു വേണ്ടി മികച്ച ചെറുത്തുനിൽപ്പ് കാഴ്ചവച്ച് അർധ സെഞ്ചുറി കുറിച്ച ജോനാഥൻ മെർലോ 76 റൺസിൽ നിൽക്കെ അനുകൂൽ റോയിയുടെ പന്തിൽ ശിവസിങ്ങിന്റെ ക്യാച്ചിൽ പുറത്തായി.  
 
കൗമാര ലോകകപ്പില്‍ നാലാം കിരീടമാണ് രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍ ലക്ഷ്യമിടുന്നത്. വിരാട് കോഹ്‍ലി, മുഹമ്മദ് കൈഫ്, ഉൻമുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റൻസിയിൽ മുൻപ് ജേതാക്കളായ ഒരിക്കൽ കൂടി കപ്പുയർത്തിയാൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡിലെത്തും. ഓസ്ട്രേലിയയും മൂന്നുതവണ ചാംപ്യൻമാരായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇതു കേരളം തന്നെയോ? മകന്റെ കൺമുന്നിൽ വെച്ച് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിവസ്ത്രയാക്കി അപമാനിച്ചു

കേരള പൊലീസിന് നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ട് പുറത്ത്. പൊലീസ് കള്ളക്കേസെടുത്തെന്ന് ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ 760 തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന നീക്കവുമായി പൊലീസ്. കേസില്‍ രേഖകളുടെയും ...

news

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ പൂർണമായും കത്തിനശിച്ചു

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ ...

news

മാജിക് ഗോൾ അയാൾക്ക് സമർപ്പിച്ച് സി കെ വിനീത്!

പൂനയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നേടിയ അത്ഭുത ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സികെ ...

Widgets Magazine