കരിഓയില്‍ ഒഴിച്ച പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

മുംബൈ| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (20:01 IST)
സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേന പ്രവര്‍ത്തകരെ അഭിനന്ദിച്ച് ശിവസേനാ നേതാവ്
ഉദ്ധവ് താക്കറെ. സംഭവുമായി ബന്ധപ്പെട്ട് അറസ്റിലായ ആറു പേര്‍ക്കും ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ഉദ്ധവ് അഭിന്ദനം അറിയിക്കുകയായിരുന്നു.

ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശ ചടങ്ങിനിന്റെ മുഖ്യസംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്താണ് ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്.വിദേശയ പഠന സ്ഥാപനമായ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ ചെയര്‍മാനായ കുല്‍ക്കര്‍ണിയെ പ്രകാശചടങ്ങിനു പോകുമ്പോള്‍ മാട്ടുംഗയിലെ വീടിനു വെളിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് മുഖത്തേക്ക് കരിഓയില്‍ ഒഴിക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :