ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, എൻസിപി-സേന-കോൺഗ്രസ് സഖ്യത്തിന് ധാരണ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 22 നവം‌ബര്‍ 2019 (21:23 IST)
മുംബൈ: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം. നേതാവ് ഉദ്ദാവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും. എൻസിപി- കോൺഗ്രസ്-ശിവസേന കക്ഷികളുടെ സംയുക്ത യോഗത്തിലാണ് മുഖ്യമന്ത്രിയായി ഉദ്ദാവ് താക്കറയെ തീരുമാനിച്ചത്.
ഇകാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.

പാർട്ടികൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം എൻസിപി നേതാവ് ശരത് പവാർ തന്നെയാണ് ഉദ്ദാവ് താക്കറെ മുഖ്യമന്ത്രിയാവും എന്ന കാര്യം അറിയിച്ചത്. ഉദ്ദാവിനെ മുഖ്യമന്ത്രിയാക്കണം എന്ന കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ് എന്നും പവാർ പ്രതികരിച്ചു. മൂന്ന് പാർട്ടികളൂടെയും പ്രതിനിധികൾ പങ്കുടുക്കുന്ന വാർത്താ സമ്മേളനത്തിലാണ് നാളെ മന്ത്രിസഭ രൂപീകരണം പ്രഖ്യാപിക്കുക. ഗവർണറെ എപ്പോൾ കാണം എന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനം കൈക്കൊള്ളും.

എൻസിപി-ശിവസേന- കോൺഗ്രസ് സഖ്യത്തിൽ ധാരണയായതോടെ ഗവർണർ ഭഗത് സിങ് കോഷിയാരി പ്രസിഡന്റിനെ കാണുന്നതിനായുള്ള ഡൽഹി യാത്ര റദ്ദാക്കി. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായി മൂന്ന് ദിവസത്തെ ചർച്ചകൾക്കായിരുന്നു യാത്ര. എപ്പോൾ വേണമെങ്കിലും സഖ്യം മന്ത്രിസഭാ രൂപീകരണത്തിന് അവകാശവദം ഉന്നയിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :