വദ്ര- ഡി എല്‍ എഫ് ഭൂമിയിടപാട് സംബന്ധിച്ച രേഖകള്‍ നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി| Last Updated: വെള്ളി, 19 ഡിസം‌ബര്‍ 2014 (12:14 IST)
വിവാദമായ വദ്ര-ഡിഎല്‍എഫ് കേസിലെ രേഖകള്‍ നഷ്ടപ്പെട്ടുവെന്ന് ഹരിയാന സര്‍ക്കാര്‍. ഭൂമിയിടപാടിലെ അഴിമതി അന്വേഷിക്കാന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍സിങ് ഹൂഡ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു.
അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ക്യാബിനറ്റ് തീരുമാനത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കെംകെ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍
രേഖകള്‍ നഷ്ടപ്പെട്ടതായി
അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ വദ്രയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
രേഖകള്‍ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെംക ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :