കുട്ടികള്‍ ഇരയാക്കപ്പെടുന്നു; പീഡനത്തിനെതിരേ കര്‍ണാടകയില്‍ ബന്ദ്

ബാംഗ്ലൂര്‍| Last Modified വ്യാഴം, 31 ജൂലൈ 2014 (11:24 IST)
ഐടി നഗരമായ ബാംഗ്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തുടരുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ബന്ദ്. ഈ മാസം രണ്ടിന് നഗരത്തിലെ പ്രമുഖ സ്‌കൂളായ വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറു വയസുകാരി കൂട്ടമാനഭംഗത്തിനിരയായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഏഴു വയസുള്ള കുട്ടിയെ സ്കൂള്‍ ജോലിക്കാരിയുടെ മകന്‍ പീഡിപ്പിച്ചതും വന്‍ പ്രതിഷേധത്തിന് കാരണമായി.

ഇതിനിടെ ചൊവ്വാഴ്ച പതിനൊന്നുവയസുള്ള കുട്ടിയെ സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരി പീഡിപ്പിച്ചു. ഇവരുടെ കുടുംബസുഹൃത്തുകൂടിയാണ് 53കാരനായ പൂജാരി. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു പീഡനം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരങ്ങളാണ് പൂജാരിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ചില നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പീഡനങ്ങള്‍ വീണ്ടും വര്‍ധിയ്ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :