കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തില്‍ രണ്ട് മലയാളികള്‍

ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തില്‍ രണ്ട് പേര്‍ മലയാളികള്

chennai, aeroplane missing ചെന്നൈ, വിമാനം
ചെന്നൈ| സജിത്ത്| Last Modified ശനി, 23 ജൂലൈ 2016 (07:45 IST)
ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തില്‍ രണ്ട് പേര്‍ മലയാളികള്‍. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. 29 വ്യോമസേനാ ഉദ്യോഗസ്ഥരുമായാണ് ഇന്നലെ രാവിലെ വിമാനം പോർട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ചത്.

ഇന്ത്യന്‍ വ്യോമസേന വിമാനം AN - 32 കാണാതായത്. ആറ് ജീവനക്കാരടക്കം 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, നെല്ലിക്കുന്ന് സ്വദേശി സജിവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

പന്ത്രണ്ട് വര്‍ഷമായി നേവിയിയെ ഉദ്യോഗസ്ഥനാണ് വിമല്‍. മിലിട്ടറി എഞ്ചിനിയറിങ് ഗ്രൂപിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെത്തുടര്‍ന്ന് പുനെയില്‍ പരിശീലനത്തിനെത്തിയതായിരുന്നു. ആന്‍ഡമാനില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്നയാളാണ് സജീവ് കുമാര്‍. അവധികഴിഞ്ഞ് തിരികെ ആന്‍ഡമാനിലേക്ക് മടങ്ങുകയായിരുന്നു സജീവ് കുമാര്‍.

വ്യോമ സേനകളും കോസ്റ്റ് ഗാർഡും നാവിക സേനയും ചേര്‍ന്ന് വിമാനത്തിനായുള്ള തിരച്ചിൽ ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യാത്രക്കാരില്‍ ഒമ്പത് പേര്‍ വിശാഖപട്ടണത്തു നിന്നുള്ളവരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :