ശശിതരൂരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം

  സ്വച്ഛ് ഭാരത് പദ്ധതി , പ്രധാനമന്ത്രി , ശശിതരൂര്‍ , ട്വിറ്റര്‍ സന്ദേശം
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 26 ഒക്‌ടോബര്‍ 2014 (11:06 IST)
സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ച ശശിതരൂര്‍ എംപിയെ അഭിനന്ദിച്ചും നന്ദിയറിയിച്ചും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വിറ്റര്‍ സന്ദേശം. പദ്ധതിക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ് തരൂരിന്റെ ശുചീകരണ യജ്ഞം എന്നാണ് മോഡിയുടെ സന്ദേശം. കൂടാതെ ശശിതരൂര്‍ ട്വീറ്റ് ചെയ്തിരുന്ന ഫോട്ടോകള്‍ പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും വിലക്ക് മറികടന്ന് ശനിയാഴ്ച ശശിതരൂര്‍ എംപി വിഴിഞ്ഞത്ത് ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. അരമണിക്കൂറോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയ ശേഷമാണ് അദ്ദേഹം തിരികെ പേയത്.

സ്വച്ഛ് ഭാരത് പരിപാടിയുമായി ഇതിന് ബന്ധമുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് എന്ത് ലേബല്‍ വേണമെങ്കിലും കൊടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വച്ഛ് പരിപാടി കോണ്‍ഗ്രസിന്റെതാണ്. അതാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :