8000 അടി താഴ്ച്ചയില്‍ ഒരു തുരങ്കം, നീളം 14.5 മൈല്‍...! ഒരു കഠിനാധ്വാനത്തിന്റെ വിജയ ഗാഥ

സൂറിച്ച്‌| VISHNU N L| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (13:44 IST)
ഭൂനിരപ്പില്‍ നിന്ന് 8000 അടി താഴ്ച്ചയില്‍ ഉള്ള ലോകത്തിലെ ഏറ്റവും നീളവും ആഴ്ത്തിലുള്ളതുമായ റയില്‍ തുറങ്കം തുറന്നുകൊടുക്കാന്‍ പോകുന്നു. സ്വിറ്റ്സര്‍ലന്റിലാണ് ചരിത്രത്തിലെ ഏറ്റവുംകാലം നീണ്ടുനിന്ന വലിയ മനുഷ്യ കഠിനാധ്വാനം വേണ്ടിവന്ന പാത തുറന്നുകൊടുക്കാന്‍ പോകുന്നത്. സൂറിച്ചിനെയും ഇറ്റാലിയന്‍ നഗരമായ മിലാനെയും തമ്മില്‍ ബന്ധിപ്പിച്ച്‌ ആല്‍പ്‌സ് മേഖലയിലൂടെ പോകുന്ന തുരങ്കം 2016 ജൂണ്‍ 1ന് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

2000ത്തിലേറെ ജോലിക്കാര്‍ 1996 മുതല്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ പാത. തുരങ്കത്തിന്‌ 35 മൈലാണ്‌ നീളം. രണ്ടര മണിക്കുറും 50 മിനിറ്റും കൊണ്ട്‌ രണ്ടു രാജ്യങ്ങളിലെ നഗരങ്ങളെ കൂട്ടിയിണക്കുന്ന തുരങ്കം തുറക്കുന്നതോടെ ജപ്പാനിലെ ഹോന്‍ഷു, ഹൊക്കൈഡോ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 14.5 മൈല്‍ നീളം വരുന്ന സെയ്‌ക്കാന്‍ തുരങ്കത്തിന്റെ റെക്കോഡാണ്‌ പഴങ്കഥയാകും. 10.3 ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിനകം രണ്ടു ദശലക്ഷം ട്രക്ക്‌ ലോഡ്‌ മണ്ണു മാറ്റി. മണിക്കൂറില്‍ 150 കിലോമീറ്റര്‍ സ്‌പീഡില്‍ പോകുന്ന അതിവേഗ ട്രെയിനുകളായിരിക്കും ആല്‍പ്‌സിന്റെ പരുക്കന്‍ പ്രതലത്തിലൂടെ പോകുക. ദിനംപ്രതി 100 അടി പാറ തുരക്കുന്ന ആപല്‍ക്കരമായ ജോലിയില്‍ എട്ടു പേര്‍ക്കോളം ജീവന്‍ നഷ്‌ടമാകുകയും ചെയ്‌തു. ജനുവരിയില്‍ ആദ്യ യാത്രയ്‌ക്കായി 1000 പേര്‍ക്കാണ്‌ അവസരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :