11 നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; എംപിയുടെ മകനെതിരെ പൊലീസ് അന്വേഷണം

11 നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; എംപിയുടെ മകനെതിരെ പൊലീസ് അന്വേഷണം

  sexually assaulting , police case , nursing students , rape case , trs mps , ലൈംഗികത , പീഡനം , പെണ്‍കുട്ടി , സഞ്ജയ്‌ , ടിആർഎസ്
നിസാമാബാദ് (തെലങ്കാന)| jibin| Last Modified ശനി, 4 ഓഗസ്റ്റ് 2018 (15:10 IST)
നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച തെലങ്കാന എംപിയുടെ മകനെതിരെ കേസ്. വിദ്യാര്‍ഥിനികളായ 11 പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.


തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവും എംപിയുമായ ഡി ശ്രീനിവാസന്റെ മകൻ സഞ്ജയ്ക്കെതിരെയാണ് പൊലീസ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

സഞ്ജയ് നടത്തുന്ന ഷാൻകരി കോളജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി നിസാമാബാദ് നോർത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ പീനൽ കോഡിലെ 354, 506, 509, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് സഞ്ജയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :