ഹൈസ്പീഡ് ട്രെയിനിന്റെ ട്രയൽ റണ്ണിനിടെ ഉത്തരാഖണ്ഡിൽ ട്രെയിനിടിച്ച് നാല് മരണം

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 8 ജനുവരി 2021 (14:13 IST)
ഡെറാഡൂണ്‍: ഹരിദ്വാര്‍-ലക്‌സര്‍ പാതയില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടെ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു. ഇന്നലെ ജമാൽപുർകല ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹിയിൽനിന്നും കൊണ്ടുവന്ന ട്രെയിൻ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ച് ട്രയൽറൺ നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അപകടത്തിൽ ഖേദം പ്രകടിപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :