ലളിതജീവിതം നയിക്കുന്ന ലോകത്തിലെ പത്തു മഹാകോടീശ്വരന്മാര്‍

ലളിതജീവിതം നയിക്കുന്ന കോടീശ്വരന്മാര്‍

ചെന്നൈ| JOYS JOY| Last Updated: തിങ്കള്‍, 29 ഓഗസ്റ്റ് 2016 (17:30 IST)
പെട്ടെന്ന് സമ്പാദ്യം നേടുന്നവരെക്കുറിച്ച് നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്, ‘അല്പന് അര്‍ത്ഥം
കിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും” എന്നത്. എന്നാല്‍, കോടികള്‍ കൊണ്ട് അമ്മാനമാടുന്ന എല്ലാവരും അങ്ങനെയാണെന്ന് പറയുക വയ്യ. അതുകൊണ്ടു തന്നെ ലോകം അറിയപ്പെടുന്ന ശതകോടീശ്വരന്മാരില്‍ പലരും വളരെ ലളിതമായ ജീവിതം നയിക്കുന്നവരുമാണ്. അത്തരം ചിലരെ പരിചയപ്പെടാം.

10. ഡേവിഡ് ഗ്രീന്‍

ഹോബി ലോബിയുടെ സ്ഥാപകനും സി ഇ ഒയുമായ ഡേവിഡ് ഗ്രീന്‍ ലളിതജീവിതം നയിക്കുന്ന കോടീശ്വരന്മാരില്‍ ഒരാള്‍. ആവശ്യത്തിലധികം പണമുള്ള ഡേവിഡ് ഗ്രീന്‍ നിരന്തരമായി യാത്ര ചെയ്യുന്ന ഒരാള്‍ കൂടിയാണ്. എന്നാല്‍, അദ്ദേഹം കൂടുതല്‍ പണവും ചെലവഴിക്കുന്നത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്.

അതേസമയം, ഹോബി ലോബി എന്നെങ്കിലും വില്ക്കേണ്ടി വരികയാണെങ്കില്‍ കമ്പനിയുടെ 90 ശതമാനവും മന്ത്രാലയത്തിലേക്കും ബാക്കി 10 ശതമാനം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആയിരിക്കും ലഭിക്കുക.

9. അസിം പ്രേംജി

ഇന്ത്യയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാണ് വിപ്രോ ചെയര്‍മാന്‍ ആയ അസിം പ്രേംജി. തന്റെ കമ്പനിയില്‍ ഉപയോഗിക്കേണ്ടി വരുന്ന ടോയ്‌ലറ്റ് പേപ്പറിന്റെ കണക്കു പോലും അസിം പ്രേംജിക്ക് അറിയാം എന്നതാണ് മറ്റുള്ള ഉടമസ്ഥരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതുപോലെ തന്നെ, തൊഴിലിടങ്ങളില്‍ ഇല്ലാത്ത സമയത്ത് ലൈറ്റ് ഓഫ് ചെയ്യണമെന്ന് തന്റെ ജീവനക്കാരെ ഓര്‍മ്മപ്പെടുത്താനും പ്രേംജി മറക്കാറില്ല.

8. മാര്‍ക് സുക്കര്‍ബര്‍ഗ്

ലോകത്തെ യുവ ബില്യണയര്‍മാരില്‍ പ്രമുഖനാണ് ഫേസ്‌ബുക്ക് സി ഇ ഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് സ്ഥാപകരില്‍ ഒരാളും ചെയര്‍മാനും സി ഇ ഒയുമായ സുക്കര്‍ബര്‍ഗ് സ്ഥിരമായി ജീന്‍സ്, ഷര്‍ട്ട് അല്ലെങ്കില്‍ ഹൂഡി ആണ് ധരിക്കാറുള്ളത്. പ്രസില്ല ചാനുമായുള്ള വിവാഹം വീടിന്റെ പിറകുവശത്തെ മുറ്റത്തു വെച്ചായിരുന്നു നടത്തിയത്.

7. സെര്‍ജി ബ്രിന്‍

ഗൂഗിളിലെ സ്പെഷ്യല്‍ പ്രൊജക്‌ടുകളുടെ സഹസ്ഥാപകനും നിര്‍ദ്ദേശകനുമായിരുന്ന സെര്‍ജി ബ്രിന്‍ മികച്ച ഇന്റര്‍നെറ്റ് വ്യവസായിയും കമ്പ്യൂട്ടര്‍ സയന്റിസ്റ്റുമാണ്. കുഞ്ഞുനാളില്‍ മാതാപിതാക്കളുടെ നല്ല ശിക്ഷണത്തില്‍ വളര്‍ന്ന സെര്‍ജി ബ്രിന്‍ ലളിതജീവിതം ചെറുപ്പത്തിലേ ശീലിച്ചതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അല്പം പോലും പാഴാക്കി കളയുന്ന ശീലം ഇദ്ദേഹത്തിനില്ല. കൂടാതെ, വില നോക്കിയാണ് സാധനങ്ങള്‍ വാങ്ങുന്നതും. പലപ്പോഴും വില കുറഞ്ഞ വസ്തുക്കള്‍ വാങ്ങാന്‍ സ്വയം നിര്‍ബന്ധിക്കാറുണ്ടെന്നും അദ്ദേഹം സ്വയം സമ്മതിക്കുന്നു - ഒരു അഭിമുഖത്തിലായിരുന്നു സെര്‍ജി ബ്രിന്‍ ഇക്കാര്യം തുറന്നു സമ്മതിച്ചത്.

6. കാള്‍ ആല്‍ബ്രെറ്റ്

ജര്‍മ്മനിയിലെ ഏറ്റവും ധനികനായ മനുഷ്യനാണ് കാള്‍ ആല്‍ബ്രെറ്റ്. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ആള്‍ഡിയുടെ സഹസ്ഥാപകന്‍ ആണ് ഇദ്ദേഹം. ആല്‍ബ്രെറ്റിന്റെ പിതാവ് ഖനിത്തൊഴിലാളിയും അമ്മ കടയിലെ തൊഴിലാളിയുമായിരുന്നു. മാതാപിതാക്കളുടെ ലളിതജീവിതശൈലിയാണ് ആല്‍ബ്രെറ്റും പിന്തുടരുന്നത്.

5. ജിം വാള്‍ട്ടണ്‍

വാള്‍മാര്‍ട്ട് സ്ഥാപകന്‍ സാം വാള്‍ട്ടന്റെ പുത്രനാണ് ജിം വാള്‍ട്ടണ്‍. സാം വാള്‍ട്ടന്റെ മക്കളില്‍ ഏറ്റവും ഇളയയാളാണ് ജിം വാള്‍ട്ടണ്‍. വാള്‍മാര്‍ട്ടിന്റെ പിന്തുടര്‍ച്ചാവകാശിയായ ജിം വാള്‍ട്ടണ്‍, അര്‍വെസ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ ചെയര്‍മാനും സി ഇ ഒയുമാണ്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും മിതവ്യയം ശീലിച്ച അദ്ദേഹം ലളിതജീവിതമാണ് നയിക്കുന്നത്. ആര്‍കിലെ ബെന്റോണ്‍വില്ലില്‍ ആണ് അദ്ദേഹം ജീവിക്കുന്നത്.

4. ക്രിസ്റ്റി വാള്‍ട്ടണ്‍

ജോണ്‍ വാള്‍ട്ടന്റെ വിധവയാണ് ക്രിസ്റ്റി വാള്‍ട്ടണ്‍. 58 വയസ്സുണ്ട്. ചില്‍ഡ്രന്‍സ് സ്കോളര്‍ഷിപ്പ് ഫണ്ടിന്റെ അധ്യക്ഷരില്‍ ഒരാളാണ് ഇവര്‍. മകന് ആഡംബരജീവിതം നല്കുന്നതിനു പകരം ലളിതമായ ജീവിതത്തിലാണ് വളര്‍ത്തിയത്.

3. വാറെന്‍ ബഫെറ്റ്

ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളും സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തികളില്‍ പ്രമുഖനുമാണ് വാറെന്‍ ബഫെറ്റ്. ആദ്യകാലങ്ങളില്‍ മാഗസിന്‍, സോഡ എന്നിവയെല്ലാം വിറ്റായിരുന്നു വാറെന്‍ ബഫെറ്റ് ജീവിച്ചിരുന്നത്. വാള്‍ സ്ട്രീറ്റില്‍ വളരെ ചെറുപ്പത്തില്‍ എത്തി പഠിച്ചതാണ് ബഫെറ്റിന്
ഗുണകരമായത്. സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത ബഫെറ്റ് ഒരു ഇലക്‌ട്രോണിക്സിലും ഗാഡ്‌ജറ്റ്‌സിലും പണം ചെലവഴിക്കാറില്ല. നിരവധി ചാരിറ്റിസ്ഥാപനങ്ങള്‍ക്ക് ബാഫറ്റ് സഹായം എത്തിക്കാറുണ്ട്. ബില്യണ്‍ കണക്കിന് ഡോളറാണ് ഓരോ ഫൌണ്ടേഷനും അദ്ദേഹം നല്കുന്നത്.

2. അമാന്‍ഷ്യോ ഒര്‍റ്റെഗ

ഫോബ്‌സ് പട്ടികയനുസരിച്ച് സ്പെയിനിലെ ഏറ്റവും സമ്പന്നനാണ് അമാന്‍ഷ്യോ ഒര്‍റ്റെഗ. സറയുടെ സ്ഥാപകനായ ഇദ്ദേഹം ഭാര്യയുമൊത്ത് വളരെ ലളിതമായ ജീവിതശൈലിയാണ് പിന്തുടരുന്നത്. സ്പെയിനിലെ ലാ കൊരുനയിലെ ഒരു അപ്പാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്.

ലളിതമായ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാണ് അദ്ദേഹം. സാധാരണയായി ഷര്‍ട്ടും പാന്റുമാണ് അദ്ദേഹത്തിന്റെ വേഷം.

1. കാര്‍ലോസ് സ്ലിം ഹെലു

ലോകത്തിലെ
അതിസമ്പന്നരില്‍ ഒരാളാണ് കാര്‍ലോസ് സ്ലിം ഹെലു. അമേരിക്ക മോവില്‍ - ന്റെ ചെയര്‍മാന്‍ ആണ് അദ്ദേഹം. ആറ് ബെഡ്‌റൂം വസതിയില്‍ താമസിക്കുന്ന അദ്ദേഹം സ്വന്തമായാണ് വാഹനം ഡ്രൈവ് ചെയ്യുന്നത്.

നമ്മുടെ കൈയില്‍ ഒരുപാട് പണം ഉണ്ടെന്നുവെച്ച് അതെല്ലാം നമ്മള്‍ തന്നെ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. ഒന്നുമില്ലാത്തവരുമായി ആ പണം പങ്കു വെയ്ക്കുമ്പോഴാണ് അതിന് കൂടുതല്‍ മൂല്യം കൈവരിക. നമ്മുടെ ജീവിതത്തിലും ഇതു പകര്‍ത്താന്‍ ശ്രമിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :